ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍
ജന്മദിനാഘോഷത്തിന്റെ ഭാഗമെന്ന പേരില്‍ സംഘടിപ്പിച്ച പാര്‍ട്ടി പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞും നീണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തി. കര്‍ണാടക പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജി.ആര്‍. ഫാംഹൗസില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
പാര്‍ട്ടി നടന്ന ഫാംഹൗസില്‍ നിന്ന് 17 എം.ഡി.എം.എ ഗുളികകളും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള പിടിച്ചെടുത്തു. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നായി നൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. ബംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍കോഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്നയാളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. നടിമാരും മോഡലുകളും രാഷ്ട്രീയക്കാരും ഡി.ജെ.കളും ടെക്കികളുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. 'ബ്ലഡി മസ്‌കാര', 'റാബ്‌സ് ', 'കയ്വി' തുടങ്ങിയ ഡി.ജെകളാണ് പരിപാടി നയിച്ചിരുന്നത്.
ജന്മദിനാഘോഷത്തിന്റെ ഭാഗമെന്ന പേരില്‍ സംഘടിപ്പിച്ച പാര്‍ട്ടി പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞും നീണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് പിടിച്ചെടുത്ത വാഹനത്തില്‍ നിന്ന് ആന്ധ്രപ്രദേശ് എം.എല്‍.എ കകാനി ഗോവര്‍ധന റെഡ്ഡിയുടെ പാസ്‌പോര്‍ട്ടും കണ്ടെത്തി. 'സണ്‍സെറ്റ് ടു സണ്‍റൈസ് വിക്ടറി' എന്ന പേരിലാണ് റേവ് പാര്‍ട്ടി നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പതിനഞ്ചിലധികം ആഡംബര കാറുകളും പോലീസ് കണ്ടെടുത്തു. റേവ് പാര്‍ട്ടിയില്‍ 30 ഓളം സ്ത്രീകള്‍ ഉണ്ടായിരുന്നു, പങ്കെടുത്ത എല്ലാവരുടെയും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാര്‍ട്ടിയില്‍ പങ്കെടുത്തതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെലുങ്ക് നടി ഹേമ നിഷേധിച്ചു. താന്‍ ആന്ധ്രാപ്രദേശിലെ ഫാംഹൗസിലാണെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha