കേരളത്തിന്റെ അഭിമാനമായി, കേന്ദ്ര മന്ത്രിസഭയിലെത്തിയ ഇരു മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേൽക്കുക..... ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുക

കേരളത്തിന്റെ അഭിമാനമായി, കേന്ദ്ര മന്ത്രിസഭയിലെത്തിയ ഇരു മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേൽക്കുക. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുക. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന് അനുവദിച്ചിട്ടുള്ളത്.
മൂന്നാം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തന്നെ ഇന്ന് ചുമതലയേൽക്കും. പ്രധാനമന്ത്രി ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക ക്ഷേമ പദ്ധതിയായ പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലാണ് അദ്ദേഹം അധികാരമേറ്റ ശേഷം ആദ്യം ഒപ്പുവച്ചത്.
കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചായിരുന്നു ഒപ്പുവച്ചത്. 9.3 കോടി കർഷകര്‌ക്ക് 20,000 കോടി രൂപയുടെ സഹായമാണ് ലഭിക്കുക. കർഷകരാണ് രാജ്യത്തിന്റെ ശക്തിയെന്നും അവരോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്. പാവപ്പെട്ടവർക്കും കർഷകർക്കും മോദി സർക്കാർ എന്നും താങ്ങാവുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞുവയ്‌ക്കുന്നത്. കർഷക ക്ഷേമത്തിനും കാർഷിക മേഖലയ്‌ക്കുമായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഫയലിൽ ഒപ്പുവച്ചതിന് പിന്നലെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha