Widgets Magazine
30
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്


അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..


ഇന്ത്യയുമായുള്ള യുദ്ധ സാധ്യത.. 4,500 ലധികം പാകിസ്ഥാൻ സൈനികരും 250 ഓഫീസർമാരും രാജിവച്ചു..ഇന്ത്യൻ ആർമിയോട് നേർക്കുനേർ ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തവർ കുടുംബത്തോടെ ഓടിയൊളിക്കുന്നു..കത്ത് പുറത്ത്..


ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങി; റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ അപകടം: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം...


തൃക്കൊടിത്താനത്തെ വീട്ടമ്മയുടെ മരണം; പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം ഉറപ്പാക്കാനായില്ല...

ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ കരുത്താർജിക്കുകയാണ്... കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അ​ഗ്നി-4... ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി...ഇന്ത്യയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാ​ഗമാണ് അ​ഗ്നി-4 മിസൈൽ...

07 SEPTEMBER 2024 01:07 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ കരുത്താർജിക്കുകയാണ്. ഇന്ന് ഏതൊരു ശത്രു രാജ്യവും ഇന്ത്യയെ തൊടാൻ ഭയക്കും . ശത്രുക്കളെ ഞൊടിയിടയിൽ ഭസ്മമാക്കാൻ കരുത്തുള്ള ആയുധങ്ങൾ ആണ് ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്നത്. മറ്റു രാജ്യങ്ങൾക്ക് വരെ ആയുധങ്ങൾക്ക് വേണ്ടി ഇന്ത്യയെ ആശ്രയിക്കുകയാണ് . ഇപ്പോഴിതാ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അ​ഗ്നി-4. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM) ആയ അ​ഗ്നി-4 ഒഡിഷയിലെ ചന്ദീപൂരിലുള്ള ഇന്റർ​ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി. സാങ്കേതികവും പ്രവർത്തനപരവുമായ എല്ലാ പാരാമീറ്ററുകളും മിസൈൽ നിർവഹിച്ചതായി പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രതിരോധ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

 

ഇന്ത്യയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാ​ഗമാണ് അ​ഗ്നി-4 മിസൈൽ. 4,000 കിലോമീറ്റർ ദൂരത്തേക്ക് വരെ അ​ഗ്നി-4നെ തൊടുത്തുവിടാൻ സാധിക്കും. ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് അ​ഗ്നി-4 മിസൈൽ മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രാലയം എക്സിൽ കുറിച്ചു. അ​ഗ്നി-1 (700 km), അ​ഗ്നി-2 (2,000 km), അ​ഗ്നി-3 (3,000 km), അ​ഗ്നി-4 (4,000 km), പൃഥ്വി-II (350 km) എന്നിങ്ങനെയുള്ള മിസൈലുകളുടെ യൂണിറ്റുകൾ പ്രതിരോധ മന്ത്രാലയത്തിന്റെ ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡൻഡിലുണ്ട്.അ​ഗ്നി-4, 5 എന്നിവ റോഡ് മാർ​ഗം ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നവയാണ്.ചൈനയുടെ ഭാ​ഗത്ത് നിന്ന് പ്രകോപനങ്ങളുണ്ടായാൽ അ​ഗ്നി മിസൈലുകളുടെ അവസാന രണ്ട് വേർഷനുകൾ ഉപയോ​ഗിക്കാൻ സജ്ജമാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് അ​ഗ്നി-5 തൊടുത്തുവിടാൻ സാധിക്കും.

ഹ്രസ്വദൂര പരിധിയിലുള്ള അ​ഗ്നി മിസൈലുകൾ പാക് പ്രകോപനങ്ങളെ പ്രതിരോധിക്കാനും ഉപയോ​ഗിക്കുന്നതാണ്.ചൈനയടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ അതിർത്തികളിലൂടെ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ നിരന്തരം നടത്തി കൊണ്ട് ഇരിക്കുന്നുണ്ട്. അവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ ഈ ആ ആയുധങ്ങൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐ.എൻ.എസ്. അരിഘാത്’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ ചെയ്തത്. ആണവപ്രതിരോധരംഗത്ത് ഇത് ഇന്ത്യക്ക് പുതിയ കരുത്തായി . ഐ.എൻ.എസ്. അരിഘാത് രാജ്യത്തിന്റെ ആണവപ്രതിരോധം വർധിപ്പിക്കുമെന്ന് വിശാഖപട്ടണത്തുനടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി പറഞ്ഞു.

 

ഇത് േമഖലയിൽ തന്ത്രപരമായ സന്തുലിതാവസ്ഥയും സമാധാനവും സ്ഥാപിക്കാൻ സഹായിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയിൽ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരുപാട് പ്രത്യേകതകൾ ആണ് ഉള്ളത്. ശത്രുക്കളെ നശിപ്പിക്കുന്നവൻ എന്നർഥമുള്ള അരിഹന്ത് ഗണത്തിൽപ്പെട്ട രണ്ടാമത്തെ അന്തർവാഹിനി.നിർമാണം വിശാപട്ടണത്തെ കപ്പൽനിർമാണശാലയിൽ.കടലിനടിയിൽ 24 നോട്ട് (മണിക്കൂറിൽ 44 കിലോമീറ്റർ) വരെയും ഉപരിതലത്തിൽ 12-15 നോട്ട് (22-28 കിലോമീറ്റർ) വരെയും വേഗം. ഐ.എൻ.എസ്. അരിഹന്തിനുസമാനമായ ഉപരിതലപ്രതലം. നാല് വിക്ഷേപണട്യൂബുകൾ. ഭാരം 6000 ടൺ. 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ബാലിസ്റ്റിക് മിസൈലുകളും 3500 കിലോമീറ്റർ ദൂരപരിധിയുള്ള കെ-4 മിസൈലുകളും വഹിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതികള്‍ ജൂണ്‍ 26 ന് ഹാജരാകാനും തിരുവനന്തപുരം സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ....  (15 minutes ago)

ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ന്  (17 minutes ago)

മിനിക്ക് കഷണ്ടി രാധാകൃഷ്‌ണനെ വേണ്ട..! ആ പാവം ഭർത്താവിനെ വെടിവെച്ചിട്ടത് ഭാര്യ തന്നെ ഫോണിൽ നടുക്കുന്ന തെളിവ്..!  (23 minutes ago)

എന്നെ കൊല്ലുന്നേ....വീട്ടുതടങ്കലിൽ പ്രവാസി മലയാളിയുടെ നിലവിളി മണിക്കൂറിനുള്ളിൽ ഫസീല പുറത്ത് കോട്ട പൊളിച്ച് പോലീസ്  (30 minutes ago)

സുപ്രീംകോടതിയാണ് കെ.എം എബ്രഹാമിന്റെ ഹര്‍ജി പരിഗണിച്ച്  (37 minutes ago)

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (43 minutes ago)

ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകന്‍ സണ്ണി തോമസ്  (50 minutes ago)

വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് നെഞ്ചിലേക്ക് ...  (1 hour ago)

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീര്‍ക്കാനുള്ള  (2 hours ago)

സങ്കടക്കാഴ്ചയായി... ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് എട്ടുമരണം...  (2 hours ago)

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ  (2 hours ago)

കെ.എം. എബ്രഹാമിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി  (2 hours ago)

ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  (3 hours ago)

ഇനി വിട്ടുവീഴ്ച ഇല്ല... ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; ജമ്മുവില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേന  (3 hours ago)

ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി  (3 hours ago)

Malayali Vartha Recommends