Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

കൂറ്റൻ ഛിന്ന​​ഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ...2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ്..ഭയത്തോടെ ലോകം...തടയാനുള്ള നീക്കങ്ങൾ തുടങ്ങി...

11 SEPTEMBER 2024 12:17 PM IST
മലയാളി വാര്‍ത്ത

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ.
വംശനാശത്തിനും ആ​ഗോള തകർ‌ച്ചയ്‌ക്കും കാരണമാകുന്ന കൂറ്റൻ ഛിന്ന​​ഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ. 2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ് നൽകുന്നു.ഈ മുന്നറിയിപ്പ് ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നതാണ് . ഭൂമിയിൽ നിന്ന് 32,000 കിലോമീറ്റർ ഉയരത്തിലാണ് അപ്പോഫിസ് എത്തുക. ഇത്രയടുത്ത് ഒരു ഛിന്ന​ഗ്രഹവും ഇതിന് മുൻപ് എത്തിയിട്ടില്ലെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

 

340 മുതൽ 450 മീറ്റർ വരെ വ്യാസമുള്ളതാണ് ഈ ഛിന്ന​​ഗ്രഹം. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെക്കാളും ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തേക്കാളും വലുതാണ് അപ്പോഫിസ് ഛിന്ന​ഗ്രഹം. അപ്പോഫിസിന്റെ വലുപ്പം ഊഹിക്കുമ്പോൾ തന്നെ അത് സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ചും സങ്കൽപിക്കാവുന്നതാണ്.അപ്പോഫിസ് ഭൂമിയിൽ ഇടിച്ചാൽ വലിയൊരു ജൈവവൈവിധ്യ കലവറ തന്നെ ഇല്ലാതാകുമെന്നും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും ഐഎസ്ആർഒ മുന്നറിയിപ്പ് നൽകുന്നു.

ഇസ്രോയുടെ നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (NETRA) വകുപ്പാണ് ഈ ഛിന്ന​ഗ്രഹത്തെ നിരീക്ഷിക്കുന്നത്.2004-ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്.പിന്നീട് ഇത് ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു.2029-ലോ 2036-ലോ ഇത് ഭൂമിയിൽ വന്നിടിച്ചേക്കാമെന്നാണ് ഇസ്രോയുടെ വിലയിരുത്തൽ. എന്നാൽ ഇത് പറന്നുയരാനുള്ള സാധ്യതയും തള്ളികളയുന്നില്ല.ഈ പ്രതിസന്ധി ഒഴിവാക്കാൻ ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികൾ കൈകോർക്കുന്നുണ്ട്.

നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) പോലെയുള്ള ബഹിരാകാശ പേടകം ഉപയോഗിച്ച് ഛിന്നഗ്രഹത്തെ ഭൂമിയിൽ നിന്ന് അകറ്റാനുള്ള വഴികളുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ദൗത്യമായ റാപ്പിഡ് അപ്പോഫിസ് മിഷൻ ഫോർ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി (റാംസെസ്) എന്ന പേരിൽ 2028-ൽ വിക്ഷേപിച്ചേക്കും. ഈ ദൗത്യത്തിൽ‌ ഇന്ത്യയും പങ്കുച്ചേരുമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (18 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (42 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (50 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (13 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends