Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക്....മുന്നറിയിപ്പുമായി നാസ

13 SEPTEMBER 2024 01:02 PM IST
മലയാളി വാര്‍ത്ത

ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന അതിഭീമന്‍ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തിയിരിക്കുകയാണ് . രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുന്നത്. സെപ്തംബർ 15 ാം തീയതിയാണ് ഇത് ഭൂമിയ്ക്ക് അടുത്തുകൂടെ കടന്നുപോകുക. ഇതിന്റെ സഞ്ചാരപാത നിലവിൽ നിരീക്ഷിച്ചുവരികയാണ്.

ഭൂമിക്ക് ഭീഷണിയാവാൻ സാധ്യത കുറവാണെങ്കിലും നാസ കനത്ത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.720 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിത്.

 

 

മണിക്കൂറിൽ 25,000 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 620,000 മൈൽ അകലമുണ്ടാകും 2024 ഒഎൻഉം ഭൂമിയും തമ്മിൽ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎൻ ഛിന്നഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാൽ നാസ കടുത്ത ജാഗ്രതയിലാണ്.നാസയുടെ കാലിഫോർണിയയിലുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിയാണ് 2024 ON ഛിന്നഗ്രഹത്തിൻറെ സഞ്ചാരപാത പിന്തുടരുന്നത്. ഇതിനായി അത്യാധുനിക ഒപ്റ്റിക്കൽ ടെലസ്‌കോപ്പുകളും റഡാറുകളും ഉപയോഗിക്കുന്നു. 2024 ONൻറെ വലിപ്പം, ആകൃതി, ഘടന തുടങ്ങിയവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിക്കാവും.2024 ONനെ കുറിച്ച് പഠിക്കുന്നതിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും വിവിധ സർവകലാശാലകളും നാസയുമായി സഹകരിക്കുന്നുണ്ട്.

അതേസമയം മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .നമുക്ക് ജീവിക്കാന്‍ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ എന്നും. അപ്പോഫിസ് ഉയര്‍ത്തുന്ന ഭീഷണിയും ഭാവി ഭീഷണികളും തടയാന്‍ ഇന്ത്യ എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും എസ്.സോമനാഥ് പറഞ്ഞിരുന്നു . മുമ്പും സമാനമായ പ്രതികരണം ഐഎസ്ആര്‍ഒ മേധാവി നടത്തിയിട്ടുണ്ട്. ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന് എസ്. സോമനാഥ് ജൂലായില്‍ അഭിപ്രായപ്പെട്ടിരുന്നു. 70 വയസും 80 വയസും വരെയുള്ള നമ്മുടെ ജീവിത കാലത്ത് നമ്മള്‍ അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാല്‍ നമ്മളതിനെ നിസാരമായി കാണുകയാണെന്നും അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാല്‍ നമ്മള്‍ക്കെല്ലാം നാശം സംഭവിക്കുമെന്നും അദ്ദേഹം അന്ന് പറയുകയുണ്ടായി.

 

 

കൂടാതെ 2029 ഏപ്രില്‍ 13 ന് അപോഫിസ് ഭൂമിയില്‍ നിന്ന് 32000 കിമീ ദൂരപരിധിയിലെത്തും. ഇത് ബഹിരാകാശ ഏജന്‍സികള്‍ക്ക് അപോഫിസിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്ക് അവസരം നല്‍കും. 5000 മുതല്‍ 10000 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രമേ ഇത്രയേറെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഇത്രയും അടുത്ത് എത്തുകയുള്ളൂ എന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു. ഇതിന് ശേഷം 2036 ലാണ് അപ്പോഫിസ് ഭൂമിക്കരികില്‍ എത്തുക.പ്ലാനറ്ററി ഡിഫന്‍സ് രംഗത്ത് സജീവ ഇടപെടലിനും അന്തര്‍ദേശീയ സഹകരണത്തിനും ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതികള്‍.ഈ രംഗത്ത് കൂടുതല്‍ ശേഷി കൈവരിക്കാനുള്ള പദ്ധതികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചുകഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (17 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (41 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (49 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends