Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍... ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതിപക്ഷസഖ്യം തനിക്ക് പ്രധാനമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് നിതിന്‍ ഗഡ്കരി

16 SEPTEMBER 2024 07:46 AM IST
മലയാളി വാര്‍ത്ത

ഒരു ആര്‍.എസ്.എസ്. നേതാവിനെ കണ്ടതിന്റെ തര്‍ക്കം കേരളത്തില്‍ പുകയുകയാണ്. അതേ സമയം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തനിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് സമീപിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചുവെന്നു നാഗ്പുരില്‍ മാധ്യമ അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

'ഒരു ആശയവും ചിന്താരീതിയും പിന്തുടരുന്നയാളാണു ഞാന്‍. സ്വപ്നംപോലും കാണാത്തതെല്ലാം തന്ന പാര്‍ട്ടിയിലാണു ഞാനുള്ളത്. ഒരു വാഗ്ദാനത്തിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല' എന്നാണു താന്‍ മറുപടി നല്‍കിയതെന്നു ഗഡ്കരി വിശദീകരിച്ചു. പ്രതിപക്ഷത്തുനിന്ന് ആരാണു വാഗ്ദാനവുമായി സമീപിച്ചതെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.

അതേ സമയം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഈ തിരഞ്ഞെടുപ്പു മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്. കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നു. കശ്മീരിനെക്കുറിച്ച് മറ്റു പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ല. ജമ്മു കശ്മീരില്‍ തീവ്രവാദം അവസാന ശ്വാസം വലിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണച്ചു ജമ്മു മേഖലയിലെ ദോഡ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മാസം 18നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണ റാലിയാണിത്. 42 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദോഡ മേഖലയില്‍ എത്തുന്നത്. വന്‍ സുരക്ഷാ വലയത്തിലായിരുന്നു തിരഞ്ഞെടുപ്പ് റാലി.

''സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബാധിപത്യ രാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്ന് പൊള്ളയാക്കുകയും ചെയ്തു. കുടുംബ പാര്‍ട്ടികള്‍ സ്വന്തം മക്കളെ മാത്രമാണു വളര്‍ത്തിയത്. പുതിയ നേതൃത്വം വളരാന്‍ അവര്‍ അനുവദിച്ചില്ല. 2014ല്‍ ഞങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് തൊട്ടു പിന്നാലെ ഒരു യുവ നേതൃത്വത്തെ രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അന്ത്യശ്വാസം വലിക്കുകയാണ്.'' പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി ഭരണകാലത്ത് പാര്‍ട്ടിയുടെ ഊര്‍ജം ഈ പ്രദേശത്തെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനും വളര്‍ച്ചയുടെ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമിടുന്നതിനും കുടുംബ പാര്‍ട്ടികളുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിനും ചെലവിട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാര്‍ ജമ്മു കശ്മീരിലെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി. കോളജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഈ മേഖലയിലെ യുവാക്കള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പകരം ഇവിടെയുള്ള കോളജുകളില്‍ പോകാമെന്നും മോദി പറഞ്ഞു.

'ഞങ്ങളും നിങ്ങളും ഒരുമിച്ച് ജമ്മു കശ്മീരിനെ രാജ്യത്തിന്റെ സുരക്ഷിതവും സമ്പന്നവുമായ ഭാഗമാക്കും', ബിജെപി റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം, ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബരാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍നിന്ന് പൊള്ളയാക്കുകയും ചെയ്തു. രാഷ്ട്രീയ കുടുംബങ്ങള്‍ അവരുടെ മക്കളെ ഉയര്‍ത്തിക്കാട്ടി, പുതിയ നേതൃത്വത്തെ വളരാന്‍ അനുവദിച്ചില്ലെന്നും മോദി പറഞ്ഞു.

2014-ല്‍ ഞങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ഒരു യുവ നേതൃത്വത്തെ രൂപപ്പെടുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായും മോദി അവകാശപ്പെട്ടു.

വിദ്വേഷത്തിന്റെ കട നടത്തുന്ന ചില ആളുകള്‍ സ്നേഹത്തിന്റെ കട എന്ന ബോര്‍ഡിന് പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും രാഹുലിനെ ലക്ഷ്യമിട്ടുകൊണ്ട് മോദി പറഞ്ഞു. പോലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മു-കശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (17 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (41 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (49 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends