ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74ാം ജന്മദിനം; ആശംസകളുമായി രാജ്യം

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74ാം ജന്മദിനം.രാജ്യം ആശംസകൾ കൊണ്ട് മൂടുകയാണ് അദ്ദേഹ ത്തിനെ. പിറന്ന ദിനത്തിലും കർമ്മ നിരതനാണ് പ്രധാനമന്ത്രി. ഇന്ന് അദ്ദേഹം ഭുവനേശ്വറിലെ ഗഡ്കാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് ഭവനങ്ങൾ ഉദ്ഘാടനം ചെയ്യും.
ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് സൈനിക് സ്‌കൂളിന് സമീപമുള്ള ഗഡ്കാനയിലേക്ക് പോകുന്നത് എന്ന് പൊലീസ് കമ്മീഷണർ ഭുവനേശ്വർ സഞ്ജീവ് പാണ്ഡ അറിയിച്ചു. ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രിസംവദിക്കും. . ശേഷം ജനതാ മൈതാനത്തേക്ക് പോകും .
സുഭദ്ര യോജനയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് പുറമെ 2871 കോടി രൂപയുടെ റെയിൽവേ പദ്ധതികളും, 1000 കോടി രൂപയുടെ ഹൈവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ന് ഒഡീഷയിലെത്തുന്ന മോദി, വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന ‘സുഭദ്ര യോജന’ പദ്ധതികൾ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha






















