Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും

17 SEPTEMBER 2024 03:11 PM IST
മലയാളി വാര്‍ത്ത

ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് .ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു. നിലവിൽ ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രിയാണ് അതിഷി മര്‍ലേന. എംഎല്‍എമാരുടെ യോഗത്തിനുശെഷം അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ദില്ലിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന.

 

11വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയിൽ 14 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. ദില്ലിയിലെ കല്‍കാജിയിൽ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.

 

ത്രേതായുഗത്തിൽ അന്തസ്സ് കാത്തുസൂക്ഷിക്കാൻ രാജ്യം ത്യജിച്ചയാളാണ് ശ്രീരാമനെന്നും രാമഭക്തനായ അരവിന്ദ് കെജ്രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുമെന്നും ആം ആദ്മി പാർട്ടി. എക്സ് പോസ്റ്റിലൂടെയാണ് ആപ്പിന്‍റെ പ്രസ്താവന.

'ചരിത്രത്തിലാദ്യമായി സത്യസന്ധതയുടെ പേരിൽ തെരഞ്ഞെടുപ്പു പോരാട്ടം നടക്കുകയാണ്. ത്രേതായുഗത്തിൽ ശ്രീരാമൻ അന്തസ്സിനു വേണ്ടി തന്‍റെ രാജ്യം ഉപേക്ഷിച്ചു. ഇപ്പോൾ ശ്രീരാമന്‍റെയും ഹനുമാന്‍റെയും ഭക്തനായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയും. ജനങ്ങളുടെ കോടതിയിൽ വിജയിച്ചാലേ കെജ്‌രിവാൾ വീണ്ടും മുഖ്യമന്ത്രിയാകൂ' -ആം ആദ്മി പാർട്ടി പറഞ്ഞു.

മദ്യനയക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. രാജിക്കത്ത് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് കൈമാറും.

ജയിലിൽനിന്ന് പുറത്തുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനത്തിലൂടെ കെജ്രിവാൾ ഏവരെയും അമ്പരപ്പിച്ചത്. ഞായറാഴ്ച ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു രാജി പ്രഖ്യാപനം. രണ്ട് ദിവസത്തിനകം താൻ മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും ജനങ്ങൾ അവരുടെ വിധി പ്രഖ്യാപിക്കുന്നതുവരെ താനിനി ആ കസേരയിലിരിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കേവലം മാസങ്ങൾ അകലെയാണ്. കോടതിയിൽനിന്ന് നീതി ലഭിച്ച തനിക്കിനി ജനകീയ കോടതിയിൽ നിന്നും നീതി ലഭിക്കും-കെജ്രിവാൾ കൂട്ടിച്ചേർത്തു.

താനും ജനകീയ കോടതിയിൽ നിന്ന് വിധി വന്ന ശേഷമേ ഇനി മന്ത്രിപദത്തിലേക്ക് തിരിച്ചുവരൂ എന്ന് ഉപമുഖ്യമന്ത്രി പദം രാജിവെച്ച മനീഷ് സിസോദിയ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (4 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (14 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends