Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

21 SEPTEMBER 2024 04:01 PM IST
മലയാളി വാര്‍ത്ത

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക് പൂര്‍ണ്ണമായും പതിക്കുകയായിരുന്നു. പിന്‍ഭാഗത്തെ നിലം പെട്ടന്ന് പൊടിഞ്ഞ് താഴുകയും ലോറിയുടെ പിന്‍ചക്രങ്ങള്‍ അതിലേക്ക് വീണു പോകുന്നതും പിന്നീട് പടിപടിയായി ലോറിയുടെ പകുതിയും ഒടുവില്‍ മുഴുവന്‍ ഭാഗവും കുഴിയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാനാകും. ഇന്നലെ വൈകിട്ട് നാലു മണിയോടെ നടന്ന സംഭവം ജനസാന്ദ്രതയുള്ള പ്രദേശത്തെ താമസക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്റര്‍ലോക്ക് കട്ട വിരിച്ചിരിക്കുന്ന ഭാഗത്താണ് തകര്‍ച്ച. സംഭവത്തില്‍ ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാട്ടര്‍ ടാങ്കറിന്റെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെളിവെള്ളം നിറഞ്ഞ ഓടയില്‍ ലോറി പൂര്‍ണ്ണമായും മുങ്ങിപ്പോയില്ല. അതേസമയം ലോറിയുടെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ പൂര്‍ണ്ണമായും മുങ്ങിയപ്പോള്‍ ലോറിയുടെ മുന്‍ ഭാഗം ഉയര്‍ന്ന് നിലത്തോട് സമാന്തരമായി നില്‍ക്കുന്ന അവസ്ഥയിലാണ്. ട്രക്ക് പൂര്‍ണ്ണമായും മുങ്ങിപ്പോകാതിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് രക്ഷപ്പെടാനായി. ഓട വൃത്തിയാക്കല്‍ ജോലിക്കായി കൊണ്ടുവന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.

പൂനെ ഭൂഗര്‍ഭ മെട്രോയുടെ നിര്‍മ്മാണത്തിന് സമീപമാണ് സംഭവം നടന്നിരിക്കുന്നത്. ഇത് പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണമായോ എന്ന ചോദ്യമുയര്‍ത്തുകയാണ്. എന്നിരുന്നാലും, നേരിട്ടുള്ള ബന്ധമൊന്നും അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

 

ഗര്‍ത്തം ഉണ്ടായതിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. തകര്‍ച്ചയെ തുടര്‍ന്ന് ബുധ്വാര്‍ പേത്ത് പ്രദേശത്തെ നിവാസികള്‍ പൊതു സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

 

 

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നഗരസഭാധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജനസാന്ദ്രതയുള്ള പ്രദേശമായതിനാല്‍, കൂടുതല്‍ റോഡ് തകരുന്നത് ഉടനടി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പലരും ഭയപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (13 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends