Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കാളരാത്രി കണ്ട് ലെബനൻ..! ഹിസ്ബുള്ളയുടെ 120 റോക്കറ്റുകൾക്ക് ഒരൊറ്റ മറുപടി..! ഇറാന്റെ മിസൈലുകളെ കത്തിച്ച് IDF

08 NOVEMBER 2024 10:30 AM IST
മലയാളി വാര്‍ത്ത

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ലബനനിലെ ബാൽബെക്ക് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടെന്നും അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള സമയവും നൽകിയിരുന്നു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ഇസ്രയേൽ ആക്രമണം നടന്നു. ഇന്ന് പുലർച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്.

 

 

നേരത്തെ, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പുറത്താക്കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനം..

അമേരിക്കന്‍ പ്രസിഡന്റ് പദം ഡൊണാള്‍ഡ് ട്രംപ് ഉറപ്പിച്ചതിന് പിന്നാലെ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹിസ്ബുള്ള ഭീകരര്‍ റോക്കറ്റാക്രമണം നടത്തി നല്‍കുന്നത് ആക്രമണം തുടരുമെന്ന സന്ദേശം. ഇസ്രയേല്‍ ലബനനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഹിസ്ബുള്ള റോക്കറ്റ് വര്‍ഷമാണ് നടത്തിയത്. ഇസ്രയേലിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഒന്നായ ബെന്‍ഗുരിയോണിലാണ് റോക്കറ്റ് വന്ന് പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ നിന്നുളള വിമാന സര്‍വ്വീസുകള്‍ പലതും വൈകുകയും തടസപ്പെടുകയും ചെയ്തു. ട്രംപ് അധികാരത്തിലെത്തുമ്പോള്‍ ഇസ്രയേലിന് കരുത്ത് കൂടുമെന്ന വിലയിരുത്തല്‍ സജീവമാണ്. എന്നാല്‍ ഇതിനെ തങ്ങള്‍ ഭയക്കുന്നില്ലെന്ന സന്ദേശമാണ് ആക്രമണം നല്‍കുന്നത്.

 

 

വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ സെറിഫിന്‍ എയര്‍ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലും പതിച്ചിട്ടുണ്ട്. കാറിന് കേടുപാടുകള്‍ സംഭവിച്ചു എങ്കിലും ആളപായം ഉണ്ടായില്ല. ഹിസ്ബുള്ള അയച്ച റോക്കറ്റുകളില്‍ ഒന്ന് മാത്രമാണ് ഇസ്രയേലിലേക്ക് കടന്ന് കയറിയത്. ഇന്നലെ 120 ഓളം റോക്കറ്റുകളാണ് ലബനനില്‍ നിന്ന് ഇസ്രയേലിലേക്ക് ഭീകരര്‍ അയച്ചത്. ഒന്നൊഴികെ എല്ലാ റോക്കറ്റുകളും പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ വ്യക്തമാക്കി.

ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേ സമയം സെരിഫിന്‍ എയര്‍ബേസ് ലക്ഷ്യമിട്ട് തങ്ങള്‍ ഇതാദ്യമായിട്ടാണ് ആക്രമണം നടത്തുന്നതതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിരിക്കുന്നത്. ഹൈഫ നഗരത്തിലെ നേവല്‍ബേസും ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇത് നാലാം തവണയാണ് ഹിസ്ബുള്ള ഇവിടെ ആക്രമണം നടത്തുന്നത്. ഹൈഫാ നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റെല്ലാ മേരിസ് നാവികത്താവളത്തിന് നേരേയാണ് ഹിസ്ബുളള മിസൈലുകളും ഡ്രോണുകളും അയച്ചത്.

അതേ സമയം ബെയ്റൂട്ടില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുകയാണ്. നഗരത്തിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരകമായ ജിഹാദ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകള്‍ ആദ്യമായാണ് ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറില്‍ നടന്ന ഇറാന്റെ സൈനിക പരേഡില്‍ ജിഹാദ് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

 

ഹൈഫയിലെ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. മറൗണ്‍ അല്‍-റാസിലെ സൈനിക താവളത്തിന് നേരെ തുടര്‍ച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേല്‍ സൈനികര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെര്‍മന്‍ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോന്‍ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെയും റോക്കറ്റ് ആക്രമണവും നടന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (15 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (1 hour ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (1 hour ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (1 hour ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (2 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (3 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (4 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (6 hours ago)

Malayali Vartha Recommends