ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു

ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. രണ്ടിടിത്ത് സമാജ് വാദി പാര്‍ട്ടിയാണ് മുന്നിലുള്ളത്.
കഠേഹാരി, മീരാപ്പൂര്‍, കുന്ദര്‍ക്കി, ഗാസിയ ബാദ്, ഖൈര്‍, മജവാന്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കര്‍ഹാല്‍, സിഷാമൗ മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍. ഇരുപാര്‍ട്ടികള്‍ക്കും ലീഡ് ചെയ്യുന്ന സ്ഥലങ്ങളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.കര്‍ഹാലില്‍ എസ്പിയുടെ തേജ് പ്രതാപ് യാദവ് 13227 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്.
ബിജെപിയുടെ അനുജേഷ് പ്രതാപ് സിങാണ് രണ്ടാം സ്ഥാനത്ത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അനന്തരവനാണ് തേജ് പ്രതാപ്.
മെയിന്‍പുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമായ കര്‍ഹാല്‍ എസ്പിയുടെ ശക്തികേന്ദ്രമാണ്. 2002-ല്‍ മാത്രമാണ് ബിജെപിയ്ക്ക് ഇവിടെ വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. 1993 മുതല്‍ എസ്പിയുടെ കോട്ടയാണ് കര്‍ഹാല്‍.
കനൗജില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സിറ്റിംഗ് എംഎല്‍എയായിരുന്ന അഖിലേഷ് യാദവ് രാജിവച്ചതിനെ തുടര്‍ന്നാണ് കര്‍ഹാലില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
"
https://www.facebook.com/Malayalivartha

























