ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...

ഈ വര്‍ഷത്തെ ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്. ലോറെന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ് ഓഫ് ലൈഫ് എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.
25 ലക്ഷം രൂപയാണ് പുരസ്‌കാര തുക. സാഹിത്യ കൃതികള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക ലഭിക്കുന്ന അവാര്‍ഡാണിത്. ചുരുക്ക പട്ടികയില്‍ അഞ്ച് ഇംഗ്ലീഷ്, ബംഗാളിയില്‍ നിന്നു രണ്ട്, മറാഠിയില്‍ നിന്നു രണ്ട്, മലയാളത്തില്‍ നിന്നു ഒന്ന് പുസ്തകങ്ങളാണ് ഇടം നേടിയത്.
സന്ധ്യാ മേരിയുടെ മരിയ ജസ്റ്റ് മരിയ എന്ന നോവലാണ് മലയാളത്തില്‍ നിന്നു ഇടം നേടിയത്.ജയശ്രീ കളത്തിലാണ് നോവല്‍ മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത്. മറ്റൊരു മലയാളി എഴുത്തുകാരന്‍ സഹറു നുസൈബ കണ്ണന്നാരിയുടെ കോണിക്കിള്‍ ഓഫ് അന്‍ അവര്‍ എ ഹാഫ് എന്ന പുസ്തകവും ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.ബെന്യാമിനാണ് ഈ പുരസ്‌കാരം മലയാളത്തില്‍ ആദ്യം സ്വന്തമാക്കിയത്.
മലപ്പു നിറമുള്ള പകലുകള്‍ എന്ന നോവലിനു 2018ലാണ് പുരസ്‌കാരം. എസ് ഹരീഷ് (മീശ) 2020ലും എം മുകുന്ദന്‍ (ദല്‍ഹി ഗാഥകള്‍) 2021ലും പുരസ്‌കാരങ്ങള്‍ നേടി.ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ എഴുതിയ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
എഴുത്തുകാരനും വിവര്‍ത്തകനും കവിയുമായി ജെറി പിന്റോയായിരുന്നു ജൂറി അധ്യക്ഷന്‍. പണ്ഡിതനും വിവര്‍ത്തകനുമായ ത്രിദീപ് സുഹൃദ്, കലാ ചരിത്രകാരിയും ക്യൂറേറ്ററുമായ ദീപ്തി ശശിധരന്‍, ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഷൗനക് സെന്‍, ആര്‍ട്ടിസ്റ്റ് അക്വി താമി എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍.
"
https://www.facebook.com/Malayalivartha

























