അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്

അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്. 101 കര്‍ഷകരുടെ സംഘമാണ് ഞായറാഴ്ച പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പുനരാരംഭിക്കാന്‍ ശ്രമം നടത്തിയത്. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും കര്‍ഷകരുടെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നമാണ് ഇവരുടെ ആവശ്യം. അതിര്‍ത്തിയ്ക്ക് ഏതാനും മീറ്ററുകള്‍ മാത്രം അകലെ ഹരിയാന പോലീസ് കര്‍ഷകരുടെ മാര്‍ച്ച് തടഞ്ഞു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ അനുമതി നല്‍കണമെന്ന് ഹരിയാന പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇതോടെ ശംഭുവില്‍ കര്‍ഷകരും പോലീസും വാക്കുതര്‍ക്കമുണ്ടായി.
'പൊലീസ് ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുന്നു, പക്ഷേ അവര്‍ ഞങ്ങളെ ദില്ലിയിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കണം. അവര്‍ ദില്ലിയിലേക്ക് പോകാന്‍ അനുമതിയില്ലെന്ന് പറയുന്നു. പിന്നെ എന്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. അവര്‍ ഞങ്ങളെ ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.' പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞു.
അതേസമയം, 101 കര്‍ഷകരുടെ സംഘമായിട്ടല്ല, ആള്‍ക്കൂട്ടമായാണ് കര്‍ഷകര്‍ നീങ്ങുന്നതെന്ന് പോലീസ് അവകാശപ്പെട്ടു. ഐഡന്റിറ്റി വെരിഫിക്കേഷനുശേഷം മാത്രമേ കര്‍ഷകരെ മുന്നോട്ട് പോകാന്‍ അനുവദിക്കൂവെന്ന് അവര്‍ വ്യക്തമാക്കി.
'ഞങ്ങള്‍ ആദ്യം അവരുടെ ഐഡന്റിറ്റി പരിശോധിച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കും. 101 കര്‍ഷകരുടെ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്, എന്നാല്‍ ഇവര്‍ ഒരേ ആളുകളല്ല അവര്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല. ഒരു ജനക്കൂട്ടമായി മുന്നോട്ട് പോകുന്നു.' പോലീസ് പറഞ്ഞു.
എന്നാല്‍, ഒരു ലിസ്റ്റും പോലീസിന് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ കര്‍ഷകര്‍ ഈ വാദം നിഷേധിച്ചു. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള കര്‍ഷകരുടെ പുതിയ ശ്രമം കണക്കിലെടുത്ത് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അവരുടെ മുന്നേറ്റം തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരു്‌നനു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയുന്ന സെക്ഷന്‍ 163 (മുമ്പ് സെക്ഷന്‍ 144) പ്രകാരമുള്ള നിരോധന ഉത്തരവുകളും അതിര്‍ത്തിയില്‍ നിലവിലുണ്ട്.
https://www.facebook.com/Malayalivartha