Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷ..സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടന്ന ചടങ്ങിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ലഭിച്ച ഇരിപ്പിടമാണ് ഇപ്പോൾ ചർച്ചയാകുന്നത്...

21 JANUARY 2025 03:56 PM IST
മലയാളി വാര്‍ത്ത

ട്രംപ് അധികാരമേൽക്കുന്നതോടെ ഇന്ത്യയും ഏറെ പ്രതീക്ഷയിലാണ് . പുതിയ മാറ്റങ്ങൾ അമേരിക്കയിൽ വരുമ്പോൾ അത് ഇന്ത്യയ്ക്കും ഗുണകരമാവും എന്നുള്ളതിൽ യാതൊരു സംശയവുമില്ല .  ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷ ഉയർത്തി അമേരിക്കൻ പ്രസി‍ഡന്റിന്റെ സ്ഥാനാരോഹണം. ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടന്ന ചടങ്ങിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ലഭിച്ച ഇരിപ്പിടമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 

ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവയ്‌ക്കൊപ്പം മുൻനിരയിലായിരുന്നു ജയശങ്കറിന്റെ സ്ഥാനം. ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രത്യേക പ്രതിനിധിയായി എത്തിയ ഡോ. ജയശങ്കറിന് മുൻനിരയിൽ തന്നെ ഇരിപ്പിടം ഒരുക്കിയത് ഔദ്യോ​ഗിക പ്രോട്ടോക്കോളിൽ വരുത്തിയ നവീകരണങ്ങളുടെ ഫലം കൂടിയാണ്.ക്യാപിറ്റൽ റൊട്ടുണ്ടയിൽ നടന്ന ചടങ്ങിൽ എസ്. ജയശങ്കർ മുൻനിരയിൽ ഇരുന്നപ്പോൾ, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായക്ക് രണ്ടുവരി പിറകിലായിരുന്നു സ്ഥാനം ലഭിച്ചത്.

47-ാമത് യുഎസ് പ്രസിഡൻ്റായി അധികാരമേറ്റ ട്രംപിനായി നരേന്ദ്രമോദി കൊടുത്തുവിട്ട കത്ത് ജയശങ്കർ കൈമാറി. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് സവിശേഷമായി കരുതുന്നുവെന്നും എസ്. ജയശങ്കർ എക്സിൽ കുറിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രി മോദിയുടെ പ്രത്യേക ദൂതനായും പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും അദ്ദേഹം എക്സിൽ എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (15 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (59 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends