Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിഷ്‌കരണങ്ങളുമായി പുതിയ ആദായ നികുതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

22 JANUARY 2025 09:06 PM IST
മലയാളി വാര്‍ത്ത

നിലവിലെ ആദായനികുതി നിയമം ലളിതമാക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങളുമായി പുതിയ ആദായനികുതി ബില്‍ കേന്ദ്രം അവതരിപ്പിച്ചേക്കും. ആദായ നികുതി നിയമങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും , പേജുകളുടെ എണ്ണം ഏകദേശം 60 ശതമാനം കുറയ്ക്കാനും ഉദ്ദേശിച്ചാണ് പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുന്നത്. 1961 ലെ ആദായനികുതി നിയമത്തിന്റെ സമഗ്രമായ അവലോകനം ആറ് മാസത്തിനുള്ളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ജൂലൈ മാസത്തിലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള നിയമത്തിലെ ഭേദഗതിയല്ല, പുതിയ നിയമമായിരിക്കും ഇതെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ജനുവരി 31 മുതല്‍ ഏപ്രില്‍ 4 വരെയാണ് ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പകുതി ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെയാണ്. പ്രസിഡന്റ് ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. 2025-26 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, നിയമത്തിന്റെ അവലോകനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും നിയമം സംക്ഷിപ്തവും വ്യക്തവും മനസ്സിലാക്കാന്‍ എളുപ്പവുമാക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നികുതി് തര്‍ക്കങ്ങള്‍, നിയമപോരാട്ടങ്ങള്‍ എന്നിവ കുറയ്ക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ധനമന്ത്രാലയത്തിന്റെ നീക്കം. നിയമത്തിന്റെ പുനഃപരിശോധനയ്ക്കായി ആദായനികുതി വകുപ്പിന് 6,500 നിര്‍ദ്ദേശങ്ങള്‍ ആണ് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (15 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (59 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends