Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയെ കൊലപ്പെടുത്തി, തെളിവുകള്‍ ഇല്ലാതാക്കാന്‍ മുന്‍ സൈനികന്‍ ചെയ്തത്? മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറില്‍ വേവിച്ചു; അസ്ഥികള്‍ തിരി്ച്ചറിയാതിരിക്കാന്‍ ഉലക്ക കൊണ്ട് കുത്തിപ്പൊടിച്ചു

23 JANUARY 2025 04:59 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ കൊലപ്പെടുത്തി തെളിവുകള്‍ ഇല്ലാതാക്കാന്‍ മുന്‍ സൈനികന്‍ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ചു. ഹൈദരാബാദ് സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരനായ ഗുരുമൂര്‍ത്തിയാണ് ഈ ക്രൂര കൃത്യം നടത്തിയിരിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന പൊലീസിന്റെ അന്വേഷണത്തിലാണ് ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തലുകള്‍. മാധവിയെ (35) കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ പൊലീസിനു ഭര്‍ത്താവിനെ സംശയം തോന്നി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്.

മാധവിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗുരുമൂര്‍ത്തി നല്‍കിയ മറുപടികളാണ് കുടുംബത്തില്‍ സംശയമുണര്‍ത്തിയത്. രണ്ടു ദിവസങ്ങള്‍ക്കുമുന്‍പ് ബന്ധുവിന്റെ വീട്ടില്‍പ്പോയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമായിരുന്നു ഗുരുമൂര്‍ത്തിയുടെ മറുപടി. എന്നാല്‍ മാധവിയുടെ മാതാപിതാക്കള്‍ക്ക് ഇതു വിശ്വാസമായില്ല. അവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ മീര്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ വച്ചുള്ള ചോദ്യംചെയ്യലിലാണ് ഇയാള്‍ കുറ്റകൃത്യത്തെക്കുറിച്ചു പറഞ്ഞത്.

തെളിവുകള്‍ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറില്‍ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. ''ശുചിമുറിയില്‍ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങള്‍ പ്രഷര്‍ കുക്കറില്‍ വച്ചു വേവിച്ചു. പിന്നീട് അസ്ഥികള്‍ വേര്‍പെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ ഉപേക്ഷിച്ചു'' - ഗുരുമൂര്‍ത്തി പൊലീസിനോടു പറഞ്ഞു.

 

ബുധനാഴ്ച രാത്രി വരെ തടാകത്തില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
13 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് താമസം. ഇവരുടെ രണ്ടു കുട്ടികളും സംഭവദിവസം മാധവിയുടെ സഹോദരിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (15 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (59 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends