മുംബൈ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ അന്തരിച്ചു...

മുംബൈ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനും സെലക്ടറുമായിരുന്ന മിലിന്ദ് റെഗെ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
ഹൃദയസംബന്ധിയായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന മിലിന്ദ് റെഗെക്ക് 26-ാം വയസ്സില്‍ ഹൃദയാഘാതം വന്നിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി മുംബൈ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
1966 മുതല്‍ 1978 വരെ മുംബൈ ടീമിലെ ഓള്‍റൗണ്ടറായിരുന്ന റെഗെ, 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വലംകൈയന്‍ ഓഫ് ബ്രേക്ക് ബൗളറായ താരം 126 വിക്കറ്റുകള്‍ കരസ്ഥമാക്കി്്. മുംബൈക്കായി 23.56 ശരാശരിയില്‍ 1,532 റണ്‍സും നേടി.
മുംബൈ ക്രിക്കറ്റിനെ വിവിധ പദവികളില്‍ റെഗെ സേവനമനുഷ്ഠിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ യശസ്വി ജയ്സ്വാള്‍ വരെ മുംബൈ ക്രിക്കറ്റിലെ മാറിമാറി വന്ന തലമുറകളെ ആദ്യം കണ്ടുപിടിച്ചത് റെഗെയാണ്. കഴിഞ്ഞ നാല് വര്‍ഷമായി, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉപദേഷ്ടാവായിരുന്നു
https://www.facebook.com/Malayalivartha