റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നാലു വയസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവം: ദമ്പതികള്‍ പിടിയില്‍

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നാലു വയസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. ജയ്പൂര്‍ റെയില്‍വേ സറ്റേഷനില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സുന്ദര്‍ കശ്യപ് (28), ജീവിക (28) എന്നിവരാണ് പിടിയിലായത്. കുട്ടികളില്ലാത്ത സങ്കടം കൊണ്ടാണ് ദമ്പതികള്‍ ഇങ്ങനെ ചെയ്തതെന്നാണ് വിവരം. പ്രിയങ്ക എന്ന യുവതിയുടെ മകനെയാണ് ഇവര്‍ തട്ടിയെടുത്തത്.
ശിവമിലുളള സ്വന്തം വീട്ടില്‍ പോകുന്നതിന് മൂന്ന് മക്കളോടൊപ്പം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു പ്രിയങ്ക. അതിനിടയിലാണ് ജീവിക കുട്ടിയെ തട്ടിയെടുത്തത്. തുടര്‍ന്ന് പ്രതികള്‍ ഉത്തര്‍പ്രദേശിലെ നാരായന്‍ സിംഗ് സര്‍ക്കിളിലേക്ക് ബസ് മാര്‍ഗം രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ പ്രിയങ്കയും ഭര്‍ത്താവും പൊലീസില്‍ പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ദമ്പതികളെ പിടികൂടിയതെന്ന് എസ്എച്ച്ഒ അരുണ്‍ ചൗധരി പറഞ്ഞു. കൃത്യം നടന്ന് രണ്ട് ദിവസത്തിനുശേഷം ഇവരെ രാജസ്ഥാനിലെ മഹുവയില്‍ നിന്നാണ് പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികളെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, രണ്ട് കുട്ടികളുടെ അമ്മയായ ജീവിക കുടുംബത്തെ ഉപേക്ഷിച്ച് കൂലിപ്പണിക്കാരനായ സുന്ദര്‍ കശ്യപിനോടൊപ്പം പോകുകയായിരുന്നു. വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്തതുകൊണ്ട് ജീവികയ്ക്ക് മൂന്നാമതൊരു കുഞ്ഞിന് ജന്‍മം കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതിനായി ധാരാളം ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് കുഞ്ഞിനെ തട്ടിയെടുത്ത് വളര്‍ത്താമെന്ന് ഇവര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























