ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൊലപ്പെടുത്തി; മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും. കൊലപ്പെടുത്തി 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് സിമന്റ് നിറക്കുകയായിരുന്നു ഇവർ ചെയ്തത്. ഉത്തർപ്രദേശിലെ മീററ്റിലാണ് നടുക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. സൗരഭിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി.
കഴിഞ്ഞ മാസം 28ന് ആറു വയസ്സുള്ള മകളുടെ ജന്മദിനാഘോഷത്തിനു യുഎസിൽനിന്നു നാട്ടിലെത്തിയതായിരുന്നു സൗരഭ് രജ്പുത്ത്. ഭാര്യ മുസ്കാൻ റസ്തഗിയും കാമുകനായ സാഹിൽ ശുക്ലയും (25) ചേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മുസ്കാനെയും സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഭാര്യയും കാമുകനും ചേർന്നു യുവാവിനെ കൊലപ്പെടുത്തിയത്.
ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകി ഇയാളെ അബോധാവസ്ഥയിലാക്കി. പിന്നീട് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. ശേഷം 15 കഷ്ണങ്ങളാക്കി വീപ്പയിലിട്ട് കോൺക്രീറ്റ് നിറച്ചു. ഈ വീപ്പ മറവുചെയ്യാൻ ഇവർ പദ്ദതിയിട്ടു.
https://www.facebook.com/Malayalivartha























