രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്നു....

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്നു....മലിനീകരണം കുറക്കാനായി ഇതിനോടകം നിരവധി മാര്‍ഗങ്ങള്‍ അവലംബിച്ചു കഴിഞ്ഞെന്നും മുന്‍വര്‍ഷത്തേക്കാള്‍ ഭേദപ്പെട്ട നിലയാണ് ഇപ്പോഴത്തേതെന്നും പരിസ്ഥിതി മന്ത്രി മജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
''കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഏതെങ്കിലും തരത്തില്‍ മനുഷ്യന് ദോഷമുണ്ടാക്കുമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കുന്നതാണ്. ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധന നടത്തും. വ്യാപകമായി മഴ പെയ്യിക്കുന്ന കാര്യം പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ദേശീയ തലസ്ഥാന പ്രദേശത്തെ മലിനീകരണം കുറയ്ക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം'' -സിര്‍സ പറഞ്ഞു.
ശൈത്യകാലത്ത് രാജ്യത്ത് ഏറ്റവും മോശം വായുവാണ് ഡല്‍ഹിയിലുണ്ടാകാറുള്ളത്. വായു ഗുണനിലവാര സൂചികയില്‍ 450 കടക്കുന്നത് ഇവിടെ പതിവാണ്. ഇതുമൂലം ശ്വാസകോശ രോഗങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വായു ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ഉള്‍പ്പെടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാറിന്റെ പുതിയ നീക്കം.
"
https://www.facebook.com/Malayalivartha























