കൊല്‍ക്കത്തയില്‍ ഐടി ജീവനക്കാരനെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്തയില്‍ ഐടി ജീവനക്കാരനെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത ന്യൂ ടൗണില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്.
അമ്പതുകാരനായ ദ്വയ്പ്യാന്‍ ഭട്ടാചാര്യയാണ് കെട്ടടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണത്. സംഭവം ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും എന്നാല്‍ എല്ലാ വശങ്ങളും പരിഗണിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ്.
ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞ ശേഷം 2.30ഓടെയാണ് ദ്വയ്പ്യാന്‍ ഭട്ടാചാര്യ കെട്ടിടത്തിന്റെ താഴെ വീണ് കിടക്കുന്നത് മറ്റ് ജീവനക്കാര്‍ കാണുന്നത്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കൊല്‍ക്കത്തയിലെ നിരവധി ക്ലബ്ബുകളില്‍ അംഗമായ ദ്വയ്പ്യാന്‍ ഭട്ടാചാര്യ ഐടി മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് പൊലീസിന് കിട്ടിയ സൂചന. ബുധനാഴ്ച അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് സഹപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ തേടുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള വ്യക്തിപരമായ ബുദ്ധിമുട്ടികള്‍ അദ്ദേഹം അനുഭവിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അതേസമയം ദ്വയ്പ്യാന്‍ ഭട്ടാചാര്യ മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭ്യമായി. അദ്ദേഹത്തിന്റെ ലാപ്‌ടോപും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവ പരിശോധിക്കണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ അലട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha























