Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വര്‍ഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമം:വീഡിയോകള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് വീണ്ടും പീഡനങ്ങള്‍ നടത്തിയ പ്രൊഫസര്‍ അറസ്റ്റില്‍

21 MARCH 2025 01:42 AM IST
മലയാളി വാര്‍ത്ത

More Stories...

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും വീഡിയോകള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് തുടരെ പീഡനങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ഹാഥ്റസിലെ സേത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ പ്രൊഫസറായ രജിനിഷ് കുമാര്‍ ആണ് പിടിയിലായത്. ആരോപണം ഉയരുകയും വീഡിയോകള്‍ പുറത്ത് വരികയും ചെയ്തതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഒളിവില്‍പോയിരുന്നു.

ദേശീയ വനിതാ കമ്മിഷനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ചില വിദ്യാര്‍ത്ഥിനികള്‍ അജ്ഞാത പരാതികള്‍ അയച്ചതിനെ തുടര്‍ന്നാണ് 54 കാരനായ പ്രൊഫസറുടെ പ്രവൃത്തികള്‍ പുറത്തുവന്നത്. വിദ്യാര്‍ഥിനികളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പരാതി. പിന്നാലെ ഒരു പെന്‍ഡ്രൈവും ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചു. അന്വേഷണത്തില്‍ ഇയാള്‍ വിദ്യാര്‍ഥികളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്നതിന്റേതടക്കം 65 ഓളം വീഡിയോകള്‍ പോലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ പകര്‍ത്താന്‍ തുടങ്ങിയതെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന് മുമ്പും ഇയാള്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തിയിട്ടുള്ളതായാണ് വിവരം. എത്ര ആളുകള്‍ക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നത് തിട്ടപ്പെടുത്താന്‍ ആയിട്ടില്ലെന്ന് പോലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജിനിഷ് കൈക്കൂലി വാങ്ങുന്നതിനൊപ്പം ലൈംഗികാതിക്രമങ്ങള്‍ക്കായി നിര്‍ബന്ധിക്കാറുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

2009-ല്‍ ഇയാള്‍ക്ക് ഒരു വിദ്യാര്‍ഥിനിയുമായി ബന്ധമുണ്ടായിരുന്നു. ഇതിനിടെ ആ വിദ്യര്‍ഥിനിയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ വെബ്കാമില്‍ ചിത്രീകരിക്കപ്പെട്ടു. സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ക്യാമറ ഉപയോഗിക്കുന്ന ആശയം തന്നിലേക്ക് ഈ ഘട്ടത്തിലാണ് വന്നുചേര്‍ന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ബലാത്സംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് രജിനിഷ് കുമാര്‍ പ്രത്യേക സോഫ്റ്റ്വെയര്‍ തന്റെ ലാപ്ടോപ്പിലും ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും ഹാഥ്റസ് എസ്പി ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു. ക്യാമറ ഓണാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്‌ക്രീനില്‍ കാണാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും വീണ്ടും പീഡനങ്ങള്‍ നടത്തിയിരുന്നു. കോളേജിലെ പഠനം പൂര്‍ത്തിയാക്കിയവരെയും ഇത്തരത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗിക ചൂഷണം നടത്തി. വിശ്വാസം നേടിയെടുക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് വിലകൂടിയ വസ്തുക്കളും സമ്മാനമായി നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞു.

1996-ല്‍ ഇയാള്‍ വിവാഹിതനാണെന്നും പങ്കാളി ഇപ്പോള്‍ കൂടെയുണ്ടോ എന്നത് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. 2001-ലാണ് ഇയാള്‍ ബഗ്ലാ കോളേജില്‍ നിയമനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ ചീഫ് പ്രോക്ടറായി സ്ഥാനകയറ്റം നേടിയിരുന്നു. പകര്‍ത്തിയ വീഡിയോകള്‍ ഇയാള്‍ അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതായും പോലീസ് പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ക്കിടെ ബുധനാഴ്ച രാത്രിയിലാണ് പോലീസ് പ്രയാഗ് രാജില്‍ നിന്ന് രജിനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends