തീയണക്കാൻ വന്ന ഫയർ ഫോഴ്സ് ആ വീട്ടിൽ കണ്ട കാഴ്ച്ച കണ്ടു ഞെട്ടി..ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍..കണക്കില്ലാത്ത പണക്കൂമ്പാരം..

തീയണക്കാൻ വന്ന ഫയർ ഫോഴ്സ് ആ വീട്ടിൽ കണ്ട കാഴ്ച്ച കണ്ടു ഞെട്ടി . ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തം ഉണ്ടായതറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് കണക്കില്ലാത്ത പണക്കൂമ്പാരം കണ്ട് ഞെട്ടി. ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ സംഭവത്തില്‍ ഞെട്ടിയത് സുപ്രീംകോടതി വരെയാണ്. ജഡ്ജിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം എത്തിയിട്ടുണ്ട്.
യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി. ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല.മാർച്ച് 14ന് രാവിലെ 11.30ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഫയർഫോഴ്സിന് ഫോൺവിളിയെത്തുന്നത്. ഈ സമയം ജഡ്ജി ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തുകയായിരുന്നു.
സ്ഥലത്തെത്തി തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.നോട്ടുകെട്ടുകള്‍ കണക്കില്‍ പെടാത്തതാണ് എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.2014 ലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയാവുന്നത്.
പിന്നീട് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറുകയായിരുന്നു.യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയെ അറിയിക്കുകയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില്‍ ഉടന്‍ സുപ്രീം കോടതി കൊളീജിയം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























