തുവ്വൂരില്‍ ലഹരി മാഫിയ സംഘത്തെ ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിടികൂടി: ക്ലബ് പ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മാഫിയയുടെ വധ ഭീഷണി

തുവ്വൂരില്‍ ലഹരി മാഫിയ സംഘത്തെ ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിടികൂടിയതിന് പിന്നാലെ ക്ലബ് പ്രവര്‍ത്തകര്‍ക്കു നേരെ വധഭീഷണി. ഗാലക്‌സി ക്ലബ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. വീട്ടില്‍ കയറി കൊല്ലുമെന്നാണ് ലഹരി മാഫിയ സംഘം ക്ലബ് അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് ക്ലബ് അംഗങ്ങളില്‍ പലര്‍ക്കും ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചു തുടങ്ങിയത്. ഭീഷണി പതിവായതോടെ പൊലീസില്‍ പരാതി നല്‍കിയെന്നും എന്നാല്‍ നടപടികള്‍ ഉണ്ടായില്ലെന്നുമാണ് ക്ലബ് പ്രവര്‍ത്തകരുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























