നാലുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

നാലുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്‌നേഷ് (18) ആണ് ഞായറാഴ്ച രാവിലെ വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്.
കൊപ്പ ഐടിഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. അപകടത്തെത്തുടര്‍ന്ന് വിഗ്‌നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു.
നിരന്തരമായ വേദനയെത്തുടര്‍ന്ന് അദ്ദേഹം തുടര്‍ച്ചയായി ചികിത്സതേടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജയപുര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha























