മുന്‍ ഇ.ഡി ഡയറക്ടറെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍...

മുന്‍ ഇ.ഡി ഡയറക്ടറെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. മുന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രക്കാണ് കേന്ദ്രം നിയമനം നല്‍കിയത്.
സെക്രട്ടറി റാങ്ക് തലത്തിലാണ് നിയമനം. മുമ്പ് ഇ.ഡി ഡയറക്ടറായിരുന്ന സമയത്ത് കേന്ദ്രസര്‍ക്കാറിന്റെ1984 ബാച്ച് ഇന്ത്യന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ് മിശ്ര.പ്രധാനമന്ത്രിയെ സാമ്പത്തികകാര്യങ്ങളില്‍ ഉപദേശിക്കുന്ന സമിതിയില്‍ സെക്രട്ടറിയായാണ് അദ്ദേഹത്തിന് നിയമനം നല്‍കിയത്.
2018ലാണ് ആദ്യമായി അദ്ദേഹത്തെ ഇ.ഡി മേധാവിയായി നിയമിച്ചത്. പിന്നീട് നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കി. മൂന്നാം തവണയും കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും നീക്കം സുപ്രീംകോടതി ഇടപ്പെട്ട് തടയുകയായിരുന്നു.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇ.ഡി, സി.ബി.ഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷം ആക്കികൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പാസാക്കുകയും തുടര്‍ന്ന് 2023 നവംബര്‍ 18 വരെ സഞ്ജീവ് കുമാര്‍ മിശ്ര പദവിയില്‍ തുടരുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























