ഡ്രൈവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സാണ് ഉള്ളതെന്ന കാരണത്താല്‍ വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി

ഡ്രൈവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സാണ് ഉള്ളതെന്ന കാരണത്താല്‍ വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി.
ലേണേഴ്‌സ് ലൈസന്‍സ് ഉള്ളവരുടെ ഡ്രൈവിംഗ് അശ്രദ്ധയോടെയായിരിക്കും എന്ന മുന്‍ധാരണ അംഗീകരിക്കാനായി കഴിയില്ലെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ.വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
പശ്ചിമബംഗാളിലെ പുരുലിയയില്‍ ട്രക്കിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളുടെ രണ്ടു കാലുകളും മുറിച്ചു മാറ്റേണ്ടിവന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണുണ്ടായിരുന്നത്.
അപകടത്തിന് ഇടയാക്കിയത് തികഞ്ഞ അശ്രദ്ധയാണെന്ന് ചൂണ്ടിക്കാട്ടി 7.5 ലക്ഷം മാത്രമാണ് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലും കൊല്‍ക്കത്ത ഹൈക്കോടതിയും അനുവദിച്ചത്.
നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചു കിട്ടാനായി സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ സുപ്രീംകോടതിയെ സമീപിച്ചു. അതേ തുടര്‍ന്ന് 16ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയോട് സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























