ജമ്മു-കശ്മീരിലെ കത്‌വ ജില്ലയില്‍ സൈന്യം അതീവ ജാഗ്രത നടപടികള്‍ ആരംഭിച്ചു....

ജമ്മു-കശ്മീരിലെ കത്‌വ ജില്ലയില്‍ സൈന്യം അതീവ ജാഗ്രത നടപടികള്‍ തുടങ്ങി. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികളെ കണ്ടെത്തുകയും അവര്‍ക്ക് നേരെ വടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രദേശം വളഞ്ഞ് അതീവ ജാഗ്രത നടപടികളെടുത്ത് അധികൃതര്‍ .
വ്യാഴാഴ്ചയാണ് തിരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ തീവ്രവാദികളെ കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ . മാര്‍ച്ച് 23 ന് ജമ്മു-കശ്മീരിലെ കത്‌വയിലെ ഹിരാനഗര്‍ പ്രദേശത്ത് ജമ്മു-കശ്മീര്‍ പൊലീസും ആര്‍മിയുടെ റൈസിംഗ് സ്റ്റാര്‍ കോര്‍പ്സിന്റെ സൈനികരും സംയുക്ത ഓപറേഷന്‍ ആരംഭിച്ചിരുന്നു.
ബുധനാഴ്ച അനന്ത്നാഗില്‍ നിരോധിത ഭീകര സംഘടനകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തി. അനന്ത്നാഗിലെ സ്പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്, 19 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ് എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സേന, ഉത്തേര്‍സൂ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനമേഖലയില്‍ ചൊവ്വാഴ്ച തീവ്രവാദ ഒളിത്താവളം കണ്ടെത്തി പൊളിച്ചുമാറ്റിയിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha























