റോഡരികില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും...

പെരുന്നാളിനും റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ പ്രാര്‍ഥനക്കും മുന്നോടിയായി മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് പൊലീസ്. റോഡരികില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മീറത്ത് പൊലീസ് മുന്നറിയിപ്പ് നല്‍കി.
നിര്‍ദേശം ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്നാണ് പൊലീസ്്. ഈദ് നമസ്‌കാരം പ്രാദേശിക പള്ളികളിലോ നിയുക്ത ഈദ്ഗാഹുകളിലോ നടത്തണം, റോഡില്‍ നമസ്‌കാരം ഉണ്ടാകരുത് -മീറത്ത് സിറ്റി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ പാസ്പോര്‍ട്ടും ലൈസന്‍സും റദ്ദാക്കുമെന്ന് -കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) നേതാവുമായ ജയന്ത് സിങ് ചൗധരി പറഞ്ഞു.
കോടതിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. കോടതി കുറ്റവിമുക്തരാക്കുന്നതുവരെ ഈ രേഖകള്‍ കണ്ടുകെട്ടുമെന്നും ജയന്ത് സിങ് ചൗധരി .
" f
https://www.facebook.com/Malayalivartha























