കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍ ക്ഷാമ ആനുകൂല്യവും വര്‍ദ്ധിപ്പിക്കും

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍ ക്ഷാമ ആനുകൂല്യവും വര്‍ദ്ധിപ്പിക്കാന്‍ ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രണ്ട് ശതമാനം ഡിഎയാണ് വര്‍ദ്ധിക്കുക. നിലവിലെ പുതുക്കിയ നിരക്ക് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത 53 ശതമാനത്തില്‍ നിന്ന് 57 ശതമാനമായാണ് കൂട്ടിയത്.
2024 ഒക്ടോബര്‍ മാസത്തിലും ക്ഷാമബത്തയും പെന്‍ഷന്‍ ക്ഷാമ ആനുകൂല്യവും കൂട്ടിയിരുന്നു. 2024 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തിലായിരുന്നു വര്‍ദ്ധന. അന്ന് 50ല്‍ നിന്നും 53 ശതമാനമായാണ് ക്ഷാമബത്ത കൂട്ടിയത്. 9448.35 കോടി രൂപയുടെ അധികബാദ്ധ്യതയാണ് അന്ന് സര്‍ക്കാരിന് ഉണ്ടായിരുന്നത്.
നിലവിലെ വര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്ക് ബാധകമാണ്. മൂന്ന് അല്ലെങ്കില്‍ നാല് ശതമാനം വര്‍ദ്ധനയാണ് ജീവനക്കാര്‍ പ്രതീക്ഷിച്ചത്. ഈ സമയമാണ് രണ്ട് ശതമാനം മാത്രം വര്‍ദ്ധന ഉണ്ടായത്. ശമ്പളവര്‍ദ്ധനവ് കേന്ദ്രം 10 വര്‍ഷത്തിലൊരിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇതിനിടയില്‍ വിലവര്‍ദ്ധന മൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും പ്രയാസം അനുഭവിക്കാതിരിക്കാനാണ് ഇടയ്ക്കിടെ ഡിഎ വര്‍ദ്ധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























