വൈറല്‍ മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കിയ സംവിധായകന്‍ അറസ്റ്റില്‍

മഹാ കുംഭമേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ സംവിധായകന്‍ പീഡന കേസില്‍ അറസ്റ്റില്‍. സനോജ് മിശ്രയാണ് ഡല്‍ഹിയില്‍ ഇന്ന് അറസ്റ്റിലായത്. നായികയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവ നടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്.
ടിക്ക് ടോക്ക്, ഇന്‍സ്റ്റഗ്രാം വഴി സംവിധായകനെ പരിചയപ്പെട്ട യുവതിയാണ് പരാതി നല്‍കിയത്. ഝാന്‍സിയിലായിരുന്നു ആ സമയം യുവതി താമസിച്ചിരുന്നത്. ഇടയ്ക്ക് വല്ലപ്പോഴും ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നു. 2021 ജൂണ്‍ 17ന് തന്നെ മിശ്ര വിളിക്കുകയും ഝാന്‍സിയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് പറയുകയും ചെയ്തു.
എന്നാല്‍ നേരില്‍ കാണാന്‍ താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മിശ്ര ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പേടിച്ച യുവതി പിറ്റേന്ന് കാണാമെന്ന് സമ്മതിച്ചു. പിറ്റേന്ന് മിശ്ര റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. തന്റെ നഗ്‌ന വീഡിയോകള്‍ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയും വിവാഹ-സിനിമ വാഗ്ദാനങ്ങളും നല്‍കി പലയിടങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നും യുവതി പരാതില്‍ പറയുന്നു.
https://www.facebook.com/Malayalivartha























