കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക

കറാച്ചി വരെ പ്രകമ്പനംകൊണ്ട ഭൂചലനം. ബുധനാഴ്ച പാകിസ്ഥാനില്‍ നടന്ന ദുരന്തം ഇന്ത്യയ്ക്ക് നേരെ വാളെടുത്തതിന് പ്രകൃതി നല്‍കിയ മറുപടിയെന്ന് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നു. എന്നാല്‍ പാകിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തിന് പിന്നില്‍ പാക് ഭരണകൂടമെന്ന് ആരോപണം. പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക സംശയംപ്രകടിപ്പിക്കുന്നു. ഇന്ത്യയും നിരീക്ഷിക്കുന്നത് അത് തന്നെ. ബുധനാഴ്ച രാത്രി പാകിസ്ഥാനില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇന്ത്യ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മിസൈല്‍ പരീക്ഷണം നടത്തിയ ടീംസാണ് പാക് സേന. മാത്രമല്ല ആണവായുധം പ്രയോഗിക്കുമെന്ന് നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്. ഈ ഘട്ടത്തില്‍ പാകിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത് സ്വാഭാവിക ഭൂചലനം തന്നെയാണോ അതോ ആണവപരീക്ഷണം നടത്തിയതിന്റെ പ്രകമ്പനം കൊണ്ട് ഉണ്ടായ ഭൂചലനമാണോയെന്ന് ഇന്ത്യ അന്വേഷണം തുടങ്ങി.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രകാരം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് പാകിസ്ഥാനില്‍ നേരിയ ഭൂകമ്പം ഉണ്ടായത്. ഖൈബര്‍പഖ്തൂണ്‍ഖ്വയിലെ സ്താിലാണ് ഭൂകമ്പം ഉണ്ടായത്. എന്നാല്‍ ഇത് ആണവപരീക്ഷണമാണോയെന്ന് സംശയം വര്‍ദ്ദിപ്പിക്കുന്നത്. വ്യോമപാതകള്‍ എല്ലാം അടച്ച് പൂട്ടുകയും ഖൈബര്‍പഖ്തൂഖ്വ തുടങ്ങിയ മേഖലകളില്‍ നിന്ന് സൈന്യത്തെ മാറ്റി നിര്‍ത്തുന്ന സമീപനവും ഉണ്ടായിരുന്നു. കറാച്ചി വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായത്. ഇത് കൂടാതെ നിര്‍ണായക നീക്കം കൂടി പാക് ഭരണകൂടം നടത്തിയിരുന്നു.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിമയിച്ചു. കഴിഞ്ഞദിവസം നടന്ന തിരക്കിട്ടുളള നീക്കമായിരുന്നു ഇത്.
വിഷയത്തില്‍ ഇന്ത്യയുടെ സംശയം ബലപ്പെടുകയാണ്. ചൈനയില്‍ നിന്ന് പല സഹായങ്ങളും പാകിസ്ഥാന് ലഭിക്കുന്നുണ്ട്. ഇപ്പോള്‍ നടന്നിരിക്കുന്നത് ആണവപരീക്ഷണമാണെങ്കില്‍ പിന്നില്‍ ചൈനയുടെ സഹായം ഉണ്ടെന്ന് ഇന്ത്യ ഉറച്ച് വിശ്വസിക്കുന്നു. സംശയിക്കാന്‍ മറ്റ് ചില കാരണങ്ങളും ഉണ്ട്. കറാച്ചിയില്‍ അഠുത്തിടെ സഹായങ്ങളുമായ് ചൈന തുര്‍ക്കി വിമാനങ്ങള്‍ എത്തിയിരുന്നു. അതായത് ആയുധക്കൈമാറ്റം നടന്നുവെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. നടന്നത് ആയുധ കൈമാറ്റമാണോ അതോ അന്ന് കറാച്ചില്‍ ചൈനീസ് ആണവ ശാസ്ത്രജ്ഞര്‍ ഇറങ്ങിയോ എന്ന സംശയം ഉടലെടുക്കുന്നു. ചൈനയില്‍ നിന്ന് പലരും പാക്കിലേക്ക് വന്ന് പോകുന്നുണ്ട്. പാക്കില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട് ചൈന. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ വരുന്നതെന്ന വാദമാണ് പാക് ഭരണകൂടം പറയുന്നത്. മുന്‍പ് ഇറാന്‍ ഇസ്രയേല്‍ യുദ്ധം ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോള്‍ അന്ന് ടെഹ്‌റാനില്‍ ഭൂചലനം ഉണ്ടായിരുന്നു. അന്ന് നടന്നത് ആണവപരീക്ഷണമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതേ സംശയമാണ് അമേരിക്ക പാകിസ്ഥാന്‍ ഭൂചലനത്തിലും ഉയര്‍ത്തുന്നത്.
പാകിസ്ഥാന്‍ ആണവപരീക്ഷണ നടത്തിയതിന്റെ ഫലമാണ് ഭൂചലനമെന്ന വാദത്തെ പാക് മന്ത്രിമാര്‍ പാടെത്തള്ളി കളഞ്ഞു. പാകിസ്ഥാനില്‍ ഭൂചനലങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും. മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിട്ടുണ്ട്. പാകിസ്ഥാന്റെ ഫോള്‍ട്ട് ലൈന്‍ സ്ഥാനം കാരണം ഇടയ്ക്കിടെയുള്ളതും നാശനഷ്ടങ്ങള്‍ വരുത്തുന്നതുമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പാകിസ്ഥാന്‍ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ്, കാരണം അത് ഒന്നിലധികം പ്രധാന ഫോള്‍ട്ട് ലൈനുകള്‍ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ പ്രദേശത്തെ ഇടയ്ക്കിടെയുള്ളതും പലപ്പോഴും വിനാശകരവുമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ളതാക്കുന്നു. ചരിത്രത്തിലുടനീളം, പാകിസ്ഥാന്‍ കാര്യമായ ഭൂകമ്പ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകളുടെ യുറേഷ്യന്‍, ഇന്ത്യന്‍ പ്ലേറ്റുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പാകിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു. ബലൂചിസ്ഥാന്‍, ഫെഡറല്‍ ഭരണത്തിലുള്ള ഗോത്ര പ്രദേശങ്ങള്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ഗില്‍ഗിറ്റ്ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങള്‍ യുറേഷ്യന്‍ പ്ലേറ്റിന്റെ തെക്കേ അറ്റത്ത്, ഇറാനിയന്‍ പീഠഭൂമിയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു വിപരീതമായി, സിന്ധ്, പഞ്ചാബ്, പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീര്‍ എന്നീ പ്രവിശ്യകള്‍ ഇന്ത്യന്‍ ഫലകത്തിന്റെ വടക്കുപടിഞ്ഞാറന്‍ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് ദക്ഷിണേഷ്യയുടെ ടെക്‌റ്റോണിക് ചട്ടക്കൂടിന്റെ ഭാഗമാണ്. അതിനാല്‍, രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഈ പ്രദേശം ശക്തമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഇന്ത്യയ്‌ക്കെതിരെ അണിയറയില്‍ ചില നീക്കങ്ങള്‍ നടത്തുകയാണ് പാകിസ്ഥാന്‍. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിമയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടികള്‍ക്ക് നീക്കം തുടങ്ങിയതായി പാകിസ്താന് ആശങ്കയുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. ആദ്യമായാണ് ഐഎസ്‌ഐ മേധാവി പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എത്തുന്നത്. ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിന് അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
2022ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കപ്പെട്ട ശേഷം പാകിസ്താന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇല്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അസിം മാലിക് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ ചുമതലയിലെത്തുന്നത്. ദേശീയ സുരക്ഷ, വിദേശനയം, തന്ത്രപരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക എന്നതാണ് അസിം മാലികിന്റെഅധിക ചുമതല. ഒരു ഫെഡറല്‍ മന്ത്രിക്ക് തുല്യമായ പദവിയാണ് എന്‍എസ്എ വഹിക്കുന്നത്. ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ വിഭാഗത്തിന്റെയും തലവനാണ് ഉപദേഷ്ടാവ്. ഐഎസ്‌ഐ ഡയറക്ടര്‍ ജനറലാകുന്നതിന് മുമ്പ്, അസിം മാലിക് പാകിസ്താന്‍ സൈന്യത്തിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അഡ്ജറ്റന്റ് ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. നിയമപരവും അച്ചടക്കപരവുമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക ഭരണപരമായ കാര്യങ്ങളുടെ മേല്‍നോട്ടമായിരുന്നു അദ്ദേഹത്തിന്റെ ചുമതല.
https://www.facebook.com/Malayalivartha