ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസഫിനെയും കോടതിയിൽ ഹാജരാക്കും

കോട്ടയം മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിസ്മോളും മക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയേയും ഭർതൃപിതാവ് ജോസഫിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗാർഹിക പീഡനം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജിസ്മോളുടെയും, ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയാണ് കേസിൽ നിർണായകമായത്. ഫോണുകളിൽ നിന്ന് ശബ്ദ സന്ദേശങ്ങൾ പോലീസ് കണ്ടെടുക്കുകയായിരുന്നു.
കോട്ടയം ഏറ്റുമാനൂരില്‍ കുഞ്ഞുങ്ങളുമായി ജിസ് മോള് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു . ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ് മോള് നേരിട്ടത് കൊടിയ പീഡനമെന്നാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിന്റെ സഹോദരിയും, മാതാവും നിരന്തരമായി പീഡിപ്പിച്ചു. ഭര്‍ത്താവ് പലപ്പോഴും മര്‍ദിച്ചിരുന്നതായി ജിസ് മോളുടെ പിതാവ് തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























