തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന് ഗുരുതരാവസ്ഥയില്‍

പാലക്കാട് പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചുവയസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി ജംഷാദിന്റെ മകന് ഫൈസാനാണ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായി ഛര്‍ദ്ദി വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി തിന്നര്‍ കുടിച്ചെന്ന കാര്യം പറഞ്ഞത്.
ഉടന്‍തന്നെ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടി തുടര്‍ച്ചയായി ഛര്ദ്ദിക്കുന്നുണ്ട്. ഉള്ളില്‍ പൊള്ളലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാനാണ് ജില്ലാ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























