എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്

ഒരു വാഹനാപകടത്തില്‍ ആയിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം. സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ നിരവദി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. സുധിയുടെ ഭാര്യ രേണുവിനും മക്കളായ രാഹുല്‍ ദാസിനും റിതുല്‍ ദാസിനും അഭ്യുദയ കാംക്ഷികള്‍ കോട്ടയത്ത് പുതിയ വീട് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു.
നിലവില്‍ റീലുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ആല്‍ബങ്ങളിലൂടെയും സജീവമാണ് രേണു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും രേണു നേരിടുന്നുണ്ട്.
സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു എന്ന രാഹുല്‍ദാസ്. കൊല്ലത്തെ ഒരു ഇന്സ്റ്റിറ്റിയൂുട്ടിലാണ് രാഹുല്‍ ഇപ്പോള്‍ പഠിക്കുന്നത്. അതിനാല്‍ കൊല്ലത്തെ സുധിയുടെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രാഹുല്‍ പങ്കുവച്ച ഒരു കുറിപ്പാണ്ളഇപ്പോള് ശ്രദ്ധ നേടുന്നത്. അച്ഛന്റെ മരണത്തിന് ശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിചേണ്ടി വന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുല്‍ പറയുന്നു. സുധിയ്ക്കൊപ്പമുള്ള ഫോട്ടോയും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.
കിച്ചുവിന്റെ വാക്കുകള്‍
പ്രിയപ്പെട്ടവരെ, ഞാന്‍ രാഹുല്‍ ദാസ്,ഒരുപാട് പേര്‍ക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു ഒരു പക്ഷെ അറിയില്ലെങ്കില്‍ ഞാന്‍ എന്നേ ഒന്നു പരിചയപ്പെടുത്തട്ടേ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകന്....എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തില്‍ ഉണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും,നിങ്ങള്‍ അറിയണമെന്ന് എനിക്ക് തോന്നുന്നു.
അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ വരട്ടെ....- എന്നാണ് രാഹുല്‍ കുറിച്ചത്.
രാഹുലിന്റെ കുറിപ്പിന് താഴെ നിരവധി പേര് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























