ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു. പാകിസ്ഥാൻ സായുധ സേനയിൽ നിന്നുള്ള സായുധ ഉദ്യോഗസ്ഥരെ 24x7 വിന്യസിക്കുന്നത് സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ സയീദിന്റെ അറിയപ്പെടുന്ന ലാഹോറിലെ വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ നിലവിലുണ്ട്. സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പ് മുന്‍ കമാന്‍ഡോയ്ക്കാണ് ഹാഫിസിന്‍റെ സുരക്ഷാച്ചുമതലയെന്നും അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ഹാഫിസ് പാര്‍ക്കുന്ന വസതിയില്‍ വിന്യസിച്ചിട്ടുണ്ട് .
ഏപ്രിൽ 22 ലെ ആക്രമണത്തെത്തുടർന്ന് ലാഹോറിലെ ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ ഏരിയയായ മൊഹല്ല ജോഹർ ടൗണിലുള്ള ഹാഫിസ് സയീദിന്റെ വീട് തീവ്രമായ സുരക്ഷാ വലയത്തിലാണ്.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മോസ്കിനും മദ്രസയ്ക്കും തൊട്ടടുത്ത് സാധാരണക്കാരുടെ വീടിനോട് ചേര്‍ന്നാണ് ഹാഫിസിനെ പാക് സര്‍ക്കാര്‍ പാര്‍പ്പിച്ചിരിക്കുന്നത്.പാകിസ്ഥാൻ സൈന്യം, ഐഎസ്‌ഐ, ലഷ്‌കർ പ്രവർത്തകർ എന്നിവർ സംയുക്തമായി അദ്ദേഹത്തിന്റെ സംരക്ഷണം നിരീക്ഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
കോമ്പൗണ്ട് നിരീക്ഷിക്കാൻ ഡ്രോൺ നിരീക്ഷണം വിന്യസിച്ചിട്ടുണ്ടെന്നും നാല് കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷൻ
സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.കെട്ടിടത്തിന് സമീപം സാധാരണക്കാരുടെ നീക്കങ്ങളും അനുവദനീയമല്ല, പ്രദേശത്ത് ഡ്രോണുകൾ നിരോധിച്ചിരിക്കുന്നു.ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) അവകാശപ്പെടുന്ന പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ ഉയർന്ന സുരക്ഷാ പ്രോട്ടോക്കോൾ നിലവിൽ വന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.ഹാഫിസ് മുഹമ്മദിനെ തടവിലാക്കിയിരിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍റെ വാദം.
എന്നാല്‍ ഹാഫിസിന്‍റെ വീട് താല്‍കാലികമായി ജയില്‍ പോലെയാക്കിയുണ്ടെന്ന് മാത്രമേയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹാഫിസിന്‍റെ വീട്ടിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സദാ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇത് .
https://www.facebook.com/Malayalivartha