കനത്ത മഴ മുംബൈ നഗരത്തെ സ്തംഭിപ്പിച്ചു....

ഇന്നലെയുണ്ടായ കനത്ത മഴ മുംബൈ നഗരത്തെ സ്തംഭിപ്പിച്ചു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 3,100ലധികം താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനായി അധികൃതര്‍ നിര്‍ദേശം നല്കി.
മഴയും ആഞ്ഞടിച്ച കാറ്റും കാരണം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. കുര്‍ള, സിയോണ്‍, ദാദര്‍, പരേല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കനുസരിച്ച് ഞായറാഴ്ച മുംബൈയിലെ നരിമാന് പോയന്റ് പ്രദേശത്ത് 40 മില്ലിമീറ്ററും ഗ്രാന്റ് റോഡില്‍ 36 മില്ലിമീറ്ററും കൊളാബയില്‍ 31 മില്ലിമീറ്ററും ബൈക്കുല്ലയില്‍ 21 മില്ലിമീറ്ററും മഴ ലഭിച്ചു.
മുംബൈയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ തിങ്കളാഴ്ച മഴ ലഭിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്ത് അധികൃതര്‍ . മുംബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ മഴ ബാധിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha