വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..

വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്. അതും 222.88 മില്യൻ ടൺ!ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിലാണ് ബിഹാറിൽ വൻ സ്വർണശേഖരം കണ്ടെത്തിയത്. ഇതിൽ സ്വർണത്തിന്റെ അംശം 37.6 ടൺ വരുമെന്നാണ് വിലയിരുത്തൽ. ഇന്നത്തെ വിപണിവില പ്രകാരം മൂല്യം 40,000 കോടി രൂപയ്ക്ക് മുകളിൽ. ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിന് തുല്യം. അതുകൊണ്ടുതന്നെ, ഖനനം ആരംഭിച്ചാൽ സാമ്പത്തികരംഗത്ത് ബിഹാറിന് ‘ലോട്ടറി’യാകും. മണ്ണിനടയിൽ വൻ സ്വർണശേഖരമുണ്ടെന്ന് 2022ൽ തന്നെ പഠനത്തിൽ വ്യക്തമായിരുന്നു.
നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വർണശേഖരം ഉണ്ട് എന്ന് വിലയിരുത്തപ്പെടുന്നത് ബിഹാറിലാണെന്ന് കേന്ദ്ര ഖനിവ്യവസായമന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ പാർലമെന്റിൽ പറഞ്ഞിരുന്നു. ആകെ 501.83 ദശലക്ഷം ടൺ സ്വർണ അയിരുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയും ബിഹാറിലാണെന്നാണ് മന്ത്രി പറഞ്ഞത്. ഇപ്പോഴാണു പക്ഷേ, ഖനത്തിലേക്ക് കടക്കുന്നത്.ജമൂയി ജില്ലയിലാണ് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സ്വർണശേഖരമുള്ളതായി പഠനം വ്യക്തമാക്കിയത്. ഇന്ത്യയുടെ ധാതുസമ്പത്തിൽ കാര്യമായ സംഭാവന ചെയ്യാത്ത ബിഹാറിന് പുതിയ കണ്ടെത്തൽ കരുത്താകും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ഖനനം ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിയിരുന്നു.ജമൂയി ജില്ലയിലെ കർമാട്ടിയ, ജാഝ, സോനോ മേഖലകളിലായാണ് സ്വര്‍ണശേഖരം. നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വർണശേഖരം വിലയിരുത്തുന്നത് ബിഹാറിലാണെന്ന് കേന്ദ്രസർക്കാരും പാർലമെന്റിൽ പറഞ്ഞിരുന്നു.മൊത്തം 501.83 മില്യൻ ടൺ സ്വർണ അയിരുകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇതിൽ പാതിയും ബിഹാറിലാണ്. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ‘ഉൽപാദിപ്പിക്കുന്ന’ സംസ്ഥാനം പക്ഷേ,
കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) ഉൾപ്പെടുന്ന കർണാടകയാണ്; ദേശീയ ഉൽപാദനത്തിന്റെ 99 ശതമാനം. അതേസമയം, മണ്ണിനടിയിൽ ഖനനം കാത്തുകിടക്കുന്ന സ്വർണത്തിന്റെ കണക്കെടുത്താൽ 44 ശതമാനം വിഹിതവുമായി മുന്നിൽ ബിഹാറാണ്. രാജസ്ഥാൻ (25%), കർണാടക (21%), ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിൽ. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ബാക്കി 2%.സ്വർണ ഖനനം ആരംഭിച്ചാൽ സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha























