ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിഹാറില്‍ സാമുദായിക വിഭജനമാണ് മഹാസഖ്യം ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണരാഷ്ട്രീയം പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നീക്കപ്പെട്ടു. കോണ്‍ഗ്രസ് മുസ്‌ലിം ലീഗ്, മാവോവാദി കോണ്‍ഗ്രസ് (എംഎംസി) ആയി മാറി. ബിഹാറിലെ യുവാക്കള്‍ എസ്‌ഐആറിനെ പിന്തുണച്ചു. ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്നും മോദി പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാഗഡ് ബന്ധന്‍ തുടര്‍ച്ചയായി എന്‍ഡിഎയെ അപമാനിച്ചതിന് ബിഹാറിലെ ജനങ്ങള്‍ മുഖത്തടിക്കുന്ന മറുപടി നല്‍കി. രാജ്യത്തെ വിഭജിച്ച് ഭരിക്കാനാണ് മഹാഗഡ്ബന്ധന്‍ ശ്രമിച്ചത്. ബിഹാര്‍ ജനതയെ അവര്‍ അപമാനിച്ചു. ഇതെല്ലാം മറികടന്ന് ബിഹാറിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയെന്നും ജനാധിപത്യം വിജയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് ബിഹാറില്‍ നടന്നത്. നിതീഷ് കുമാറിന് നന്ദി പറയുന്നു. മഹാസഖ്യം നിരന്തരമായി എന്‍ഡിഎയെ അപമാനിച്ചതിന് ബിഹാറിലെ ജനം നല്‍കിയ മറുപടിയാണ് ഈ വിജയം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കുറച്ച് സീറ്റ് കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജനം അതിന്റെ കോട്ടം തീര്‍ത്തു. എന്‍ഡിഎയിലുള്ള ജനങ്ങളുടെ അഭിലാഷം തങ്ങള്‍ നിറവേറ്റുമെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജംഗിള്‍ രാജിനെ കുറിച്ച് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ജനങ്ങളുടെ സേവനം മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ജനങ്ങള്‍ ബിഹാറിന് വേണ്ടി വോട്ട് ചെയ്തത്. ബിഹാറിലെ ചിലര്‍ പ്രീണനത്തിന്റെ എംവൈ ഫോര്‍മുല ഉണ്ടാക്കി. എന്നാല്‍ ബിഹാറിലെ ജനങ്ങള്‍ എംവൈ പുതിയ ഫോര്‍മുല നല്‍കി. അതാണ് മഹിളാ യൂത്ത്. ഛഠ് പൂജ നാടകമെന്ന് പറഞ്ഞ പ്രതിപക്ഷത്തോട് ബിഹാര്‍ ജനത പൊറുക്കില്ലെന്നും കോണ്‍ഗ്രസും ചുവപ്പു ഭീകരതയും ഭാവി നശിപ്പിച്ച യുവാക്കളുടെതാണ് ഈ വിജയമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha






















