ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍

ബിഹാറിലെ കനത്ത തോല്‍വിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി ഡോ. ശശി തരൂര്‍ എംപി. ബിഹാറില്‍ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്നും, എന്താണ് പറ്റിയതെന്ന് പാര്‍ട്ടി അന്വേഷിക്കണമെന്നും തരൂര്‍ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വി ആരും പ്രതീക്ഷിച്ചില്ല.
ഇതില്‍ നിന്നും പാഠം പഠിക്കുകയാണ് വേണ്ടത്. ചരിത്രത്തിലെ ഏറ്റവും മോശമായ അനുഭവമായിപ്പോയി തിരഞ്ഞെടുപ്പ് ഫലമെന്നും തരൂര്‍ പ്രതികരിച്ചു. നെഹ്‌റു കുടുംബത്തെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും തരൂര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha






















