Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം കള്ളം ; ധര്‍മ്മദൈവങ്ങള്‍ നേരിട്ട് അനുഗ്രഹിച്ച ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമെന്ന് റിപ്പോർട്ട്

27 NOVEMBER 2025 07:50 AM IST
മലയാളി വാര്‍ത്ത

ധർമ്മസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസിലെ പരാതിക്കാരനായ ചിന്നയ്യ, ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടെന്നവർ, ടി. ജയന്ത്, വിറ്റല ഗൗഡ, സുജാത ഭട്ട് എന്നിവർക്കെതിരെ 3,900 പേജുള്ള കുറ്റപത്രം വ്യാഴാഴ്ച ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം തെറ്റായ തെളിവ് നൽകൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ ധര്‍മ്മദൈവങ്ങള്‍ നേരിട്ട് വന്ന് അനുഗ്രഹിച്ച സ്ഥലത്ത് നിലകൊള്ളുന്ന കര്‍ണ്ണാടകത്തിലെ ദക്ഷിണകന്നടയിലുള്ള ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം സമ്മതിച്ചിരിക്കുകയാണ്. സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും ഉപയോഗിച്ച് നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കൂടാതെ കർണാടകയിലെ ധർമ്മസ്ഥല എന്ന ക്ഷേത്രനഗരത്തിൽ രഹസ്യമായി കുഴിച്ചിട്ട കുഴികളിൽ നിന്ന് മുൻ ശുചീകരണ തൊഴിലാളി കുഴിച്ചെടുത്തതായി പറയപ്പെടുന്ന തലയോട്ടി, തൊഴിലാളി തന്നെ കണ്ടെത്തിയതല്ല, മറിച്ച് മറ്റുള്ളവർ നൽകിയതാണെന്ന് ഒരു പബ്ലിക് പ്രോസിക്യൂട്ടർ ദക്ഷിണ കന്നഡ കോടതിയെ അറിയിച്ചു.

കാര്യങ്ങള്‍ മാറ്റിമാറ്റി പറയുന്ന ലോറി ഉടമ മനാഫ് ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. ഇവിടെ കുഴിച്ചാല്‍ നൂറ് മൃതദേഹങ്ങള്‍ വരെ കിട്ടാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞ് ന്യൂസ് 18 ലേഖകന് ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്തെ കാടുപിടിച്ച് കിടന്ന സ്ഥലം ചൂണ്ടിക്കാണിച്ച് കൊടുത്തയാളാണ് ലോറി ഉടമ മനാഫ്. യൂട്യൂബറായ സമീര്‍ എഐ ഉപയോഗിച്ച് ഒരു അപസര്‍പ്പകകഥ പോലെ എടുത്ത വീഡിയോ ആദ്യവസാനം സത്യമാണെന്ന് ആണയിട്ടയാളാണ് ലോറി ഉടമ മനാഫ്. പത്ത് ലക്ഷം പേര്‍ ഈ വ്യാജവീഡിയോ കണ്ടിരുന്നു. തന്റെ മകളായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ധര്‍മ്മസ്ഥലയില്‍ തൊഴാന്‍ ചെന്ന ശേഷം കാണാതായി എന്ന കള്ളപ്പരാതിയുമായി വന്ന സുജാത ഭട്ട് എന്ന സ്ത്രീയെ ന്യായീകരിച്ച് ലോറി ഉടമ മനാഫ് വീഡിയോകള്‍ ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ സുജാതാ ഭട്ട് നുണ പറയുന്നതായി പൊലീസ് കണ്ടെത്തിയപ്പോൾ സുജാത ഭട്ട് എവിടെപ്പോയി എന്ന ചോദിച്ചവരോട് സുജാത ഭട്ട് എന്റെ അണ്ടറിലുണ്ട് എന്ന് ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു . ഇത് അന്ന് വലിയ വിവാദമായിരുന്നു. ധര്‍മ്മസ്ഥലയ്‌ക്കെതിരെ ഇല്ലാത്ത നുണക്കഥകള‍് പുറത്തെത്തിച്ചുകൊണ്ടിരുന്നു. മാധ്യമങ്ങളെ കൂട്ടത്തോടെ ധര്‍മ്മസ്ഥലയില്‍ എത്തിച്ചത് മനാഫ് എന്ന ലോറി ഉടമയാണ്. ഇയാള്‍ മീഡിയ കോ്ര്‍ഡിനേറ്ററായി ചമഞ്ഞ് എല്ലാ മാധ്യമങ്ങളെയും ധര്‍മ്മസ്ഥലയില്‍ എത്തിച്ചു. സ്വന്തം യൂട്യൂബിലൂടെയും ഇയാള്‍ നുണക്കഥകള്‍ പരത്തി.

അതിനിടെ ഈ പ്രദേശത്തെ ജനങ്ങള്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി ധര്‍മ്മസ്ഥല ക്ഷേത്രാധികാരികള്‍ക്കെതിരെ വലിയ സമരം അഴിച്ചുവിട്ടു. അതിനിടെ തങ്ങളുടെ ഭൂമികള്‍ ക്ഷേത്രാധികാരികള്‍ അനധികൃതമായി പിടിച്ചെടുത്തെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നു. ഇവര്‍ മതപരിവര്‍ത്തനലോബികളുടെ ഏജന്‍റുമാരായിരുന്നു. ക്ഷേത്രം ധര്‍മ്മാധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെയെ വരെ ജനം സംശയിച്ചു. സാമൂഹ്യസേവനത്തിന് പത്മവിഭൂഷണ്‍ വരെ നേടിയ വ്യക്തിയാണ് ഇദ്ദേഹം.

ധര്‍മ്മസ്ഥലയിലെ ഭൂമാഫിയ, മതപരിവര്‍ത്തനലോബികള്‍ ചില കോണ്‍ഗ്രസ് നേതാക്കളും ജിഹാദി സംഘങ്ങളും കൈകോര്‍ത്ത് കെട്ടിച്ചമച്ച വലിയൊരു കള്ളക്കഥയായിരുന്നു ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടന്നു എന്നത് ആരോപണത്തിന്റെ തുടക്കം മുതലേ പലരും പറഞ്ഞിരുന്നു.

ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്ത ചിന്നയ്യ എന്ന ആളുടെ മൊഴിയില്‍ നിന്നാണ് കേസിന്റെ തുടക്കം. പിന്നീട് യൂട്യൂബറായ സമീര്‍ എന്ന യുവാവ് എഐസഹായത്തോടെ ധര്‍മ്മസ്ഥയില്‍ തൊഴാന്‍ വരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൂട്ടത്തോടെ കൂഴിച്ചിടുന്നതായി ഒരു വീഡിയോ ചെയ്തു. 10 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടതോടെയാണ് ധര്‍മ്മസ്ഥലയിലെ സ്ത്രീകളുടെ കൂട്ടക്കൊലപാതകം എന്ന ആരോപണം വിവാദമായത്. ഇപ്പോൾ 3900 പേജുള്ള റിപ്പോര്ട്ട് വലിയൊരു ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവന്നത്. ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്‍റ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയുടെ കൈകള്‍ പരിശുദ്ദമാണെന്നും തെളിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends