ഹർമൻപ്രീത് കൗർ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകകപ്പ് ചാമ്പ്യനുമായ ഹർമൻപ്രീത് കൗറിനെ പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
'ബാങ്കിംഗ് ഓൺ ചാമ്പ്യൻസ്' എന്ന പ്രമേയത്തിൽ ബാങ്കിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. ബാങ്കിൽ താൻ 18 വയസ്സുമുതൽ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നും, ബ്രാൻഡ് അംബാസഡറാകാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമാണെന്നും ഹർമൻപ്രീത് കൗർ പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച്, ഹർമൻപ്രീത് കൗറും മറ്റ് സീനിയർ ഉദ്യോഗസ്ഥരും ചേർന്ന് പിഎൻബിയുടെ പുതിയ നാല് സാമ്പത്തിക ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ഇതിൽ പ്രീമിയം വിഭാഗത്തിലുള്ള പിഎൻബി റുപേ മെറ്റൽ ക്രെഡിറ്റ് കാർഡ് 'ലക്ഷ്വറ', പിഎൻബി വൺ 2.0 (മൊബൈൽ ആപ്പിൻ്റെ പുതിയ രൂപം), ഡിജി സൂര്യ ഘർ (സോളാർ വായ്‌പാ പദ്ധതി), ഐഐബിഎക്‌സ് പോർട്ടലിലേക്കുള്ള പ്രവേശനം എന്നിവ ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha

























