Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല'...ഇമ്രാന്‍ ഖാന്‍ ജീവനോടെ കണ്ട് സഹോദരി...20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ...ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു;

02 DECEMBER 2025 09:26 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി ഡോ. ഉസ്മ ഖാന്‍. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലെത്തി ഇമ്രാന്‍ ഖാനെ നേരില്‍ കണ്ടതിനു ശേഷമാണ് സഹോദരി ഉസ്മയുടെ പ്രതികരണം. ഇമ്രാന്‍ ഖാന് ജയിലില്‍ മാനസിക പീഡനം നേരിടേണ്ടി വന്നു എന്നും തന്റെ സഹോദരന്റെ ദുരവസ്ഥക്ക് കാരണം പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറാണെന്നും ഉസ്മ കുറ്റപ്പെടുത്തി.


സഹോദരനുമായി 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തിറങ്ങിയ ഉസ്മ ഖാന്‍ നിലവിലെ സ്ഥിതി വെളിപ്പെടുത്തി. 'അല്‍ഹംദുലില്ലാഹ്, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല... പക്ഷേ മാനസികമായി പീഡിപ്പിക്കപ്പെടുന്നതില്‍ അദ്ദേഹത്തിന് ദേഷ്യമുണ്ട്. അദ്ദേഹത്തെ ദിവസം മുഴുവന്‍ സെല്ലില്‍ പൂട്ടിയിട്ടിരിക്കുന്നു... ചെറിയ സമയത്തേക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. ആരുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിന് കഴിയില്ല.'

''അദ്ദേഹം സുഖമായിരിക്കുന്നു, ആരോഗ്യവാനാണ്, ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം സുഖമായിരിക്കുന്നു, പക്ഷേ വളരെ ദേഷ്യത്തിലാണ്. അവര്‍ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരുമായും ആശയവിനിമയം നടത്താന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു'' ഇമ്രാന്‍ ഖാന്റെ സഹോദരിമാരും അവരുടെ അനുയായികളും അഡിയാല ജയിലിന് പുറത്ത് പ്രകടനം നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ജയിലിനു ചുറ്റും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.


നൂറുകണക്കിന് പിടിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകള്‍ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാന്‍ അനുവദിച്ചത്. ഒക്ടോബര്‍ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാന്‍ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതോടെ , ഇമ്രാന്‍ മരിച്ചെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വഴങ്ങിയത്.

ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ മരണപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ പാക്കിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഇമ്രാന്‍ ഖാന്റെ ആയിരക്കണക്കിന് അനുയായികള്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെയയിരുന്നു പ്രതിഷേധം ഉയര്‍ന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends