Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

യു എസ് ടി  ഇന്ത്യയിലും ലോകമെമ്പാടും നടപ്പാക്കുന്ന സിഎസ്ആർ സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം 

04 DECEMBER 2025 02:50 PM IST
മലയാളി വാര്‍ത്ത
ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നേടി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സി എസ് ആർ അവാർഡാണിത്. സി എസ് ആർ സംരംഭങ്ങളിലൂടെ വലിയ തോതിലുള്ള സാമൂഹിക സ്വാധീനം ചെലുത്തുന്നതിനുള്ള യു എസ് ടി യുടെ ദീർഘകാല പ്രതിബദ്ധതയെ ഈ വിജയം അടിവരയിടുന്നു.   സാമൂഹിക ഉന്നമനത്തിനായുള്ള  സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും, രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങൾ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത് . തന്ത്രപരമായ സിഎസ്ആർ സംരംഭങ്ങളിലൂടെ ലോകമെമ്പാടും പ്രകടമായ സ്വാധീനം സൃഷ്ടിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തെളിവാണ് യു എസ് ടിക്കു  തുടർച്ചയായി ലഭിക്കുന്ന ഈ  അംഗീകാരം.   ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേർന്നു  നിൽക്കുന്നവയാണ് യു എസ് ടിയുടെ സി എസ് ആർ സംരംഭങ്ങൾ.  വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, പരിസ്ഥിതി, ദുരന്ത നിവാരണം എന്നീ അഞ്ച് പ്രധാന മേഖലകൾക്ക് ഈ ഉദ്യമങ്ങൾ  ഊന്നൽ നൽകുന്നുണ്ട്. യു എസ് ടിയുടെ അടിസ്ഥാന മൂല്യങ്ങൾ, സന്നദ്ധസേവനത്തിനായി ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഘടകങ്ങളാണ് ഈ വർഷത്തെയും, അത് പോലെത്തന്നെ 2024, 2023, 2022 വർഷങ്ങളിലെയും, വിജയങ്ങളിലേയ്ക്ക് നയിച്ചത്.   വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവനമാർഗ്ഗം എന്നിവ ശാശ്വതമായ സാമൂഹിക പരിവർത്തനം കൈവരിക്കുന്നതിനുള്ള നിർണായക ഘട്ടങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുൻഗണന നൽകുന്ന അടിസ്ഥാന മൂല്യങ്ങളിൽ നിന്നാണ്  യു എസ് ടി യുടെ സി എസ് ആർ പ്രതിബദ്ധത ഉത്ഭവിക്കുന്നത്. കമ്പനിയുടെ വിദ്യാഭ്യാസ സംരംഭങ്ങൾ ആദ്യകാല പഠനം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള ജിജ്ഞാസ വളർത്തുകയും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളെ അവരുടെ പൂർണ്ണ ശേഷി വെളിപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുന്നവയാണ്. ചുറ്റുമുള്ള സമൂഹങ്ങൾക്ക് നന്മ ചെയ്യാൻ അവരെ പ്രാപ്തരാക്കാൻ ചെയ്യുന്ന തൊഴിൽക്ഷമതാ പരിപാടികൾ കമ്പനി നടപ്പാക്കുന്നുണ്ട്. ഒന്നിലധികം സ്കോളർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റം  പരിശീലന പദ്ധതികൾ, സ്കൂൾ ദത്തെടുക്കൽ, ചെന്നൈയിൽ ബാല്യകാല വിദ്യാഭ്യാസ പരിപാടി സ്ഥാപിക്കൽ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ലേണിംഗ് തുടങ്ങി വിവിധ പരിപാടികൾ കമ്പനി  കഴിഞ്ഞ വർഷം നടപ്പാക്കിയ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

ഒപ്പം, ആരോഗ്യ സംരക്ഷണം എല്ലായ്‌പ്പോഴും യു എസ് ടി യുടെ സി എസ് ആർ ഉദ്യമങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഈ സംരംഭങ്ങൾക്ക് പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ  അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സാധ്യതകളും ശക്തിപ്പെടുത്തുന്നതിനും, ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും നിർണായക പരിചരണം സാധ്യമാക്കുന്നതിനും, സഹായ സാങ്കേതികവിദ്യകൾ ശക്തമാക്കുന്നതിനും, ആരോഗ്യ അവബോധം പ്രചരിപ്പിക്കുന്നതിനും ഉള്ള ശ്രമങ്ങൾ കമ്പനി സമീപ വർഷങ്ങളിൽ ത്വരിതപ്പെടുത്തിയിട്ടുണ്ട്.  2025-ൽ, ഗുരുതരാവസ്ഥയിലുള്ളവരെ സഹായിക്കാൻ സന്നദ്ധസേവനം നടത്തുന്നതിലൂടെയും, മെഡിക്കൽ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെയും, മൊബിലിറ്റി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും യു എസ് ടി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കാട്ടിയിട്ടുണ്ട്.    പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിലൂടെ ദീർഘകാല പരിവർത്തനാത്മക സ്വാധീനം കൈവരിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. തൽഫലമായി, സ്ത്രീകൾ, യുവാക്കൾ, ഗോത്ര സമൂഹങ്ങൾ, ഭിന്ന ശേഷിക്കാർ എന്നിവർക്കായുള്ള വികസന പരിപാടികൾ    രൂപപ്പെടുത്തുകയും അതിനായി നിക്ഷേപം നടത്തുകയും ചെയ്യുന്നത് തുടരുന്നു. സാങ്കേതികവിദ്യയിൽ അടിസ്ഥാനമായുള്ള നൈപുണ്യ വികസനത്തിലൂടെയും വിപണിയുമായി ബന്ധപ്പെട്ട അവസരമൊരുക്കലിലൂടെയും, ഈ സംരംഭങ്ങൾ സുസ്ഥിര വരുമാനം നൽകുന്നത് ഉറപ്പാക്കുന്നു.  പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, സമഗ്രമായ വളർച്ചയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവ ഇതിലൂടെ സാധ്യമാക്കുന്നു.  ഈ ശ്രമങ്ങളുടെ ഭാഗമായി, യുഎസ്  ടി സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുകയും ബുദ്ധിപരമായ വൈകല്യമുള്ളവർക്കും അവരുടെ പരിചാരകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
“തുടർച്ചയായി നാലാം വർഷവും മഹാത്മാ പുരസ്ക്കാരം ലഭിച്ചതിൽ ഞങ്ങൾ കൃതാർത്ഥരാണ്. 1999 ൽ സ്ഥാപിതമായതുമുതൽ, യു എസ് ടി  ജീവിത പരിവർത്തനം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബിസിനസ്സ് മികവിനോടുള്ള പ്രതിബദ്ധതയെ വിനയം, മനുഷ്യത്വം, സമഗ്രത എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളാൽ ഞങ്ങൾ ഉറപ്പിക്കുന്നു. ഈ മൂല്യങ്ങൾ കമ്പനിയുടെ സംസ്കാരത്തിൽ ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ഒപ്പം, അവ അവാർഡ് നേടിയ ഞങ്ങളുടെ ആഗോള സിഎസ്ആർ പരിപാടികളുടെ അടിസ്ഥാനമായി മാറുന്നു,” യു എസ്  ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സുനിൽ ബാലകൃഷ്ണനും യുഎസ് ടി ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മയും പുരസ്ക്കാരം ഏറ്റുവാങ്ങി. "ട്രസ്റ്റിഷിപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കോർപ്പറേഷന്റെ പങ്ക്" എന്ന സെഷനിൽ പാനൽ സ്പീക്കറായും സ്മിത ശർമ്മ പങ്കെടുത്തു. 'ഇന്ത്യയുടെ സിഎസ്ആർ മാൻ' എന്നറിയപ്പെടുന്ന അമിത് സച്ച്ദേവയാണ് മഹാത്മാ അവാർഡ് സ്ഥാപിച്ചത്. ആദിത്യ ബിർള ഗ്രൂപ്പാണ് മഹാത്മാ അവാർഡിനു  ചുക്കാൻ പിടിക്കുന്നത്. ലൈവ് വീക്കാണ് വർഷം തോറും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (36 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends