Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി

04 DECEMBER 2025 09:29 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ റഷ്യ 23ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയാണ് വഌഡിമര്‍ പുടിനെ സ്വീകരിച്ചത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുടിന്‍ എത്തിയത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്.

2021ന് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇന്ത്യയും റഷ്യയും തമ്മില്‍ നിരവധി കരാറുകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ പ്രതിരോധ കരാറുകളും വ്യാപാര കരാറുകളും ഉള്‍പ്പെടുമെന്നാണ് വിവരം. വിദേശ രാജ്യത്തെ തലവനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ പോലും ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയത്.

പ്രതിരോധ മേഖലയില്‍ നിര്‍ണായകമായി പല തീരുമാനങ്ങളും കരാറുകളും പ്രതീക്ഷിക്കപ്പെടുന്ന സന്ദര്‍ശനത്തിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നതിനാലാണ് നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തില്‍ എത്തി പുടിനെ സ്വീകരിച്ചത്. മാത്രവുമല്ല അമേരിക്ക ഉള്‍പ്പെടെ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ റഷ്യ ബന്ധം എത്രമാത്രം ശക്തമാണെന്ന സൂചന എതിരാളികള്‍ക്ക് നല്‍കുന്നത് കൂടിയായി മാറുകയാണ് മോദിയുടെ നേരിട്ടെത്തി സ്വീകരിക്കല്‍.

പുടിന് വേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (35 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends