Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും

05 DECEMBER 2025 09:23 PM IST
മലയാളി വാര്‍ത്ത



 ജെയ്ഷെ മുഹമ്മദ് സംഘടനയുടെ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ മോമിനാത്ത്’ന്റെ വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് അടുത്തിടെ രൂപീകരിച്ച ജമാഅത്ത് ഉൽ മോമിനാത്ത് എന്ന വനിതാ വിഭാഗത്തിൽ 5,000-ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നതായാണ് ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നത്. ഇവരെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഇനി ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവൻ മസൂദ് അസ്ഹർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു

  ആഴ്ചകള്‍ക്കുള്ളിലുള്ള ഈ അംഗബലവര്‍ധന അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും പരിശീലനത്തിനെത്തുന്ന സ്ത്രീകള്‍ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തിയെന്ന് പ്രതികരിച്ചതായും പോസ്റ്റില്‍ പറയുന്നു. എല്ലാ ജില്ലകളിലും ‘മുംതാസിമ’ (മാനേജര്‍) സ്ഥാനത്തേക്ക് ഒരു വനിതയെ നിയമിക്കുമെന്നാണ് വിവരം.



ഒക്ടോബര്‍ 8ന് ജെയ്ഷെ ആസ്ഥാനത്ത് ആരംഭിച്ച സംഘടനയില്‍ പാക്കിസ്ഥാനിലെ ബഹവല്‍പൂര്‍, മുല്‍ട്ടാന്‍, സിയാല്‍ക്കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ട്‌ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് നിലവില്‍ അംഗങ്ങളായത്. മസൂദ് അസറിന്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉൽ മോമിനാത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ലാണ് സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ ഭാര്യ ആഫിറയും ഭീകരവിഭാഗത്തിലെ മറ്റൊരു പ്രധാന മുഖമാണ്.

വനിതകള്‍ക്ക് ഓൺലൈനായാണ് പരിശീലനം നൽകുന്നത്. 40മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസിനായി 500രൂപയാണ് ഫീസ് നല്‍കേണ്ടത്. ഐഎസ്,ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളെപ്പോലെ സ്ത്രീകളെ പരിശീലിപ്പിച്ച് ചാവേറാക്രമണങ്ങൾ നടത്താൻ തയ്യാറാക്കുകയാണ് ലക്ഷ്യം. ‘ദൗറ ഇ തസ്ക്കിയ’ എന്ന പേരില്‍ പതിനഞ്ചു ദിവസത്തെ ഒരു ഇന്‍ഡക്ഷന്‍ കോഴ്സ് കൂടി ഇവര്‍ക്കുവേണ്ടി നടത്തപ്പെടുന്നുണ്ട്. പരിചയമില്ലാത്ത ഒരു പുരുഷനുമായും സംസാരിക്കരുതെന്നതുള്‍പ്പെടെ വനിതകള്‍ക്ക് കര്‍ശനനിയന്ത്രണങ്ങളും അംഗത്വത്തിന്റെ ഭാഗമായി വരുന്നുണ്ട്. ഭര്‍ത്താവിനോടല്ലാതെ മറ്റാരോടും സംസാരിക്കാന്‍ സംഘടന താല്‍പ്പര്യപ്പെടുന്നില്ലെന്ന് ചുരുക്കം.




ഐഎസ്, ഹമാസ്, എൽ.ടി.ടി.ഇ. എന്നിവയുടെ മാതൃകയിൽ ഫിദായീൻ ആക്രമണങ്ങൾ നടത്താൻ വനിതാ സ്ക്വാഡുകളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.

ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെയാണ് വനിതാവിഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകളും തലക്കെട്ടുകളാകുന്നത്. ഫരീദാബാദില്‍ സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതിനു പിന്നാലെ അറസ്റ്റിലായ ഡോ. ഷഹീന്‍ സയിദും ജെയ്ഷെ വനിതാ വിഭാഗം പ്രവര്‍ത്തകയായിരുന്നു.

നേരത്തെ സംഘടന ആരംഭിച്ചപ്പോൾ, വനിതാ വിഭാഗത്തിലെ അംഗങ്ങളെ ജെയ്ഷിൻ്റെ പുരുഷ അംഗങ്ങളെ പരിശീലിപ്പിക്കുന്നത് പോലെ പരിശീലിപ്പിക്കുമെന്ന് അസ്ഹർ പറഞ്ഞിരുന്നു. പുരുഷ അംഗങ്ങൾ 15 ദിവസത്തെ ‘ദൗറ-എ-തർബിയത്ത്’ കോഴ്സിന് വിധേയരാകുന്നത് പോലെ, വനിതാ അംഗങ്ങൾ ‘ദൗറ-എ-തസ്കിയ’ എന്ന ഇൻഡക്ഷൻ കോഴ്സിൽ പങ്കെടുക്കും. ഈ പരിശീലനം മർകസ് ഉസ്മാൻ-ഒ-അലിയിൽ വെച്ചായിരിക്കും നടത്തുക. ഈ ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾക്ക് അസ്ഹർ കർശനമായ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭർത്താവുമായോ അടുത്ത കുടുംബാംഗങ്ങളുമായോ അല്ലാതെ മറ്റ് അന്യപുരുഷന്മാരുമായി ഫോണിലൂടെയോ മെസഞ്ചറിലൂടെയോ സംസാരിക്കാൻ പാടില്ല എന്നതാണ് അതിലൊന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (1 hour ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (1 hour ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (2 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (2 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (2 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (2 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (3 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (3 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (3 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (3 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (4 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (4 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (4 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (4 hours ago)

Malayali Vartha Recommends