രാജ്യത്ത് ഇ-വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ വ്യാപകമാക്കാനുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...

രാജ്യത്ത് ഇ-വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ വ്യാപകമാക്കാനുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പുകളും കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് സ്ഥലം നല്‍കാനായി തയ്യാറായത്. ബിഎസ്എന്‍എല്‍ മാത്രം 91 സ്ഥലങ്ങളില്‍ ചാര്‍ജിങ് കേന്ദ്രം സ്ഥാപിക്കാനായി സന്നദ്ധത അറിയിച്ചു. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കുന്നതാണ്.
പിഎം ഇ-ഡ്രൈവില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 2000 കോടിയാണ് കേന്ദ്രം സബ്സിഡിയായി നല്‍കുന്നത്. കേരളത്തിന്റെ പ്രൊപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ സബ്സിഡി കിട്ടാനാകും കേന്ദ്ര സംസ്ഥാനവകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വളപ്പില്‍ ഇ-ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയ അടിസ്ഥാനസൗകര്യത്തിനും ചാര്‍ജിങ് ഉപകരണങ്ങള്‍ക്കും പൂര്‍ണ സബ്സിഡി ലഭ്യമാകുന്നതാണ്
കേരളത്തില്‍ കെഎസ്ഇബിയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലത്ത് സ്റ്റേഷന്‍ സ്ഥാപിക്കാനായി തയ്യാറുള്ള കരാറുകാരെ കെഎസ്ഇബി കണ്ടെത്തും. കരാറുകാര്‍ സ്ഥലം ഉടമകളുമായി വരുമാനം പങ്കുവെക്കുകയും വേണം. കൂടുതല്‍ വരുമാനം പങ്കുവെക്കാന്‍ തയ്യാറാകുന്നവര്‍ക്കായിരിക്കും കരാര്‍ ലഭിക്കുക. പദ്ധതിയുടെ അടുത്തഘട്ടത്തില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനായി സ്വകാര്യസ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























