ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഡിജിസിഎ എട്ടംഗ സമിതിയെ നിയമിച്ചു. പ്രതിസന്ധികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികള്‍ പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങള്‍ പൂര്‍ണമായും ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ദിവസവും നിലയുറപ്പിക്കും. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേന്ദ്രം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ അനുവദിച്ചു. വിമാനക്കൂലി 40,000 രൂപ വരെ കൂടി. തടയാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സ്ഥിതിഗതികള്‍ ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ പറഞ്ഞു. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥകള്‍ ഇന്‍ഡിഗോ കര്‍ശനമായി പാലിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിസന്ധി സൃഷ്ടിച്ചത് ഇന്‍ഡിഗോ ഒറ്റയ്ക്കല്ലെന്നും കേന്ദ്രസര്‍ക്കാരും പങ്കാളികളാണെന്നും എ.എ.റഹിം രാജ്യസഭയില്‍ കുറ്റപ്പെടുത്തി.
നാളെ ഹാജരാകണം എന്നാവശ്യപ്പെട്ട് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിന് കേന്ദ്ര വ്യോമയാനമന്ത്രാലയം വീണ്ടും സമന്‍സ് അയച്ചു. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇന്‍ഡിഗോ വിമാനസര്‍വീസ് പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ഇനി മുതല്‍ ഇന്‍ഡിഗോയുടെ പ്രതിദിനമുള്ള 400 ഓളം സര്‍വീസുകളിലാണ് കുറവ് വരുന്നത്.
https://www.facebook.com/Malayalivartha






















