ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട

രാജ്യത്തിന് വളരെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ യു കെ യിൽ നിന്നും പുറത്ത് വന്നത്. ഭാരതം നേരിടുന്ന വളരെ വലിയ ഒരു പ്രശ്നമാണ് ഖാലിസ്ഥാൻ തീവ്രവാദികൾ. രാജ്യത്തിനുള്ളിൽ നിന്നും പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ വിദേശ രാജ്യത്ത് നിന്നും, പ്രേത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുമായിരുന്നു ഇവരുടെ ഓപ്പറേഷൻ. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന വെസ്റ്റേൺ രാജ്യങ്ങൾ, നേരിട്ടോ അല്ലാതെയോ ഇവരെ സഹായിക്കാറുണ്ട് എന്ന സംശയവും പ്രബലമായിരുന്നു.
എന്നാൽ ഇന്ത്യയെ പിണക്കി ഈ വിഘടന വാദികളെ പിന്തുണച്ചിട്ട് ഒരു കാര്യവുമില്ല എന്ന് മനസിലാക്കിയിരിക്കുകയാണ് ബ്രിട്ടൻ. ഇതിന്റെ ഭാഗമായി, ഇന്ത്യയെ സന്തോഷിപ്പിക്കാൻ സമാനതകളില്ലാത്ത ഒരു നടപടിയാണ് ബ്രിട്ടൻ കൈക്കൊണ്ടിരിക്കുന്നത്.
ഖാലിസ്ഥാൻ വാദികളായ തീവ്രവാദ ഗ്രൂപ്പുകളുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുന്ന നടപടിയാണ് യു കെ സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ കൈകൊണ്ടത്.
ഭീകരസംഘടനയായ ബബ്ബർ ഖൽസയുടെ ഫണ്ടിംഗ് സംവിധാനങ്ങളെ പൂർണ്ണമായും തച്ചുടച്ചുകൊണ്ട് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിടീഷ് നിയമപാലകർ. ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഖാലിസ്ഥാൻ ഗ്രൂപ്പിനെതിരെ യു.കെ. ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
കാലങ്ങളായി, ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ബ്രിട്ടൻ, കാനഡ പോലുള്ള രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നതായി നമ്മുടെ സർക്കാർ ആരോപിച്ചിരുന്നു. പലപ്പോഴും ഇവർ അവിടെ സ്വാതന്ത്ര്യ പ്രക്ഷോഭകർ എന്ന ലേബലിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത് . ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണങ്ങളും, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും നമ്മൾ കണ്ടതാണ്.
ഇന്ത്യൻ മണ്ണിൽ ഭീകരപ്രവർത്തനം ലക്ഷ്യമിടുന്ന, ബാബർ ഖൽസ (Babbar Khalsa) പോലുള്ള നിരോധിത ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധമുള്ളവർക്കെതിരെയാണ് യുകെ ഇപ്പോൾ പുതിയ ആഭ്യന്തര ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് ഉറച്ച നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്
ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഗുർപ്രീത് സിംഗ് രെഹൽ എന്ന വ്യക്തിക്കെതിരെയാണ് പ്രധാന നടപടി. രെഹലിന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും, ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് അയോഗ്യത കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം, ബബ്ബർ ഖൽസയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ബബ്ബർ അകാലി ലെഹർ എന്ന സ്ഥാപനത്തിന്റെ സ്വത്തുക്കളും യു.കെ. മരവിപ്പിച്ചിരിക്കുന്നു.
യു.കെ. ട്രഷറി വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പിടിയിലായ രെഹൽ, ബബ്ബർ ഖൽസയുടെ റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുക , സാമ്പത്തിക സഹായം നൽകൽ, ആയുധങ്ങളും സൈനിക സാമഗ്രികളും വാങ്ങുന്നത് തുടങ്ങി ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, യു.കെ.യിലുള്ള രെഹലിന്റെയും ബബ്ബർ അകാലി ലെഹറിന്റെയും എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഇനി മരവിച്ച നിലയിലായിരിക്കും. കൂടാതെ, രെഹലിന് ഒരു കമ്പനിയുടെ ഡയറക്ടറാകുന്നതിനോ അതിന്റെ നടത്തിപ്പിൽ പങ്കുചേരുന്നതിനോ വിലക്കുണ്ട്.
ബബ്ബർ ഖൽസ ഒരു നിരോധിത തീവ്രവാദ സംഘടനയാണെന്നും, തീവ്രവാദ വിരുദ്ധ ചട്ടങ്ങൾ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും യു.കെ. സർക്കാർ വ്യക്തമാക്കി.
യുകെയിലെ ആഭ്യന്തര ഭീകരവിരുദ്ധ നിയമങ്ങൾ ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പിനെതിരെ ആദ്യമായി ഉപയോഗിക്കുന്നു എന്നതുംശ്രദ്ധേയമാണ്.
നമ്മുടെ ലണ്ടൻ എംബസ്സി തന്നെ ആക്രമിച്ചിട്ടും, പതാക താഴ്ത്തി കെട്ടിയിട്ടും ക മാ എന്നൊരു അക്ഷരം മിണ്ടാത്ത യു കെ ക്ക് പെട്ടെന്ന് എങ്ങനെ ഇന്ത്യയോട് ഒരു സ്നേഹം പൊട്ടിമുളച്ചു എന്ന് സ്വാഭാവികമായും ആരും ചിന്തിച്ചു പോകും.
എന്നാൽ ഒരു സ്നേഹവും മുളച്ചതല്ല, മറിച്ച് അവരുടെ വീക്ക് പോയിന്റിൽ തന്നെ നമ്മൾ ഉന്നം വച്ചു എന്നതാണ് സത്യം. പരുന്തിന് പോലും പറക്കാനാവാത്ത ഒരു സാധനത്തിൽ തന്നെ നമ്മൾ ഒരു പിടി പിടിച്ചു. അതെ പണം തന്നെ.
ഒന്നും രണ്ടുമല്ല പ്രതിവർഷം 4.8 ബില്യൺ പൗണ്ട്. അതായത് അര ലക്ഷം കോടി രൂപ പ്രതി വർഷം ലഭിക്കുന്ന ഒരു പരുപാടി നടപ്പിലാക്കാം എന്ന് ഇന്ത്യ പറഞ്ഞു. പക്ഷെ ഒറ്റ കണ്ടീഷൻ, ഇന്ത്യയെ തകർക്കാൻ നടക്കുന്ന ഒരു തുരപ്പനെയും നിങ്ങളുടെ നാട്ടിൽ വച്ചേക്കരുത്.
കേട്ട പാതി കേൾക്കാത്ത പാതി.. ഓ തംബ്രാ എന്ന് വിളിച്ച് ബ്രിടീഷ് പ്രധാനമന്ത്രി ഒരൊറ്റ പോക്കായിരുന്നു. പിന്നെ കാണുന്നത് ഖാലിസ്ഥാൻ തീവ്ര വാദികളെ അടിച്ചു മൂലക്കിരുത്തുന്നതാണ്. എന്താ അല്ലെ.. പണത്തിന് മീതെ പരുന്ത് എന്നല്ല ഒരു കാലത്ത് സൂര്യൻ അസ്തമിക്കാതിരുന്ന ബ്രിടീഷ് സാമ്രാജ്യം പോലും പറക്കില്ല.
പറഞ്ഞ് വരുന്നത് ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചാണ്. സാമ്പത്തികമായി അത്രയൊന്നും നല്ല അവസ്ഥയിലല്ലാത്ത ബ്രിട്ടണ് ഇപ്പോൾ ഒരു പിടിവള്ളി തന്നെയാണ് ഇന്ത്യയുമായി നടക്കാൻ പോകുന്ന സ്വതന്ത്ര വ്യാപാര കരാർ.
ഇന്ത്യയുടെയും യുകെയുടെയും സമ്പദ്‌വ്യവസ്ഥക്ക് വളരെയധികം പ്രയോജനകരമായ ഒന്നാണ് സ്വതന്ത്ര വ്യാപാര കരാർ . 39% വരെ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ഈ കരാർ, ഇരു രാജ്യങ്ങൾക്കും പുതിയ സാധ്യതകളാണ് തുറക്കാൻ പോകുന്നത് .
എന്നാൽ, ഈ കരാർ ഒപ്പിടുന്നതിന് മുൻപ് ഇന്ത്യ ശക്തമായ ഒരു ഉപാധി മുന്നോട്ട് വെച്ചിരുന്നു: ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾക്ക് പരിഹാരം കാണുക എന്നതായിരുന്നു അത് .
തീവ്രവാദത്തെയും, രാജ്യവിരുദ്ധ ശക്തികളെയും നിയന്ത്രിക്കാതെ ഒരു വലിയ സാമ്പത്തിക കരാറിലേക്ക് ഇന്ത്യ കടക്കില്ല എന്ന് വ്യക്തമാക്കിയപ്പോൾ, യുകെ സർക്കാർ അതിനെ ഗൗരവമായി എടുത്തു. നയതന്ത്ര തലത്തിൽ ഒരു വലിയ സാമ്പത്തിക നേട്ടം ലഭിക്കണമെങ്കിൽ, ഇന്ത്യയുടെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് യുകെ മനസ്സിലാക്കി.
ചില നയതന്ത്ര വിദഗ്ദ്ധർ പറയുന്നത്, ഖാലിസ്ഥാൻ വിഷയത്തിലെ യുകെയുടെ ഈ നടപടി സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് വേഗം കൂട്ടാനും, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും എന്നാണ്. സാമ്പത്തിക സഹകരണവും സുരക്ഷാ സഹകരണവും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ മുന്നോട്ട് പോകണം എന്ന ഇന്ത്യയുടെ നിലപാടിനാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. അതായത്, വ്യാപാരം മാത്രമല്ല, പരസ്പര ബഹുമാനവും സുരക്ഷാ പങ്കാളിത്തവും ആണ് ഒരു പുതിയ ബന്ധത്തിന്റെ അടിത്തറ.
ഒരു കാലത്ത് അജ്ഞാതൻ ആയിരുന്നു നമ്മുടെ നാട്ടിലെ മാധ്യമങ്ങളിലെ ട്രെൻഡ്. നമ്മുടെ രാജ്യത്തിന് ഭീഷണിയായ, ഈ നാടിനെ തകർക്കാൻ ശ്രമിക്കുന്നവരെയൊക്കെ കാലപുരിക്ക് അയക്കലായിരുന്നു പുള്ളിയുടെ പണി. ഇപ്പോൾ കുറച്ച് കാലമായി അജ്ഞാതന് അല്പം റെസ്റ്റാണെന്ന് തോന്നുന്നു. ആരും തെറ്റിദ്ധരിക്കരുത്, അജ്ഞതാന് മാത്രമേ റെസ്റ്റ് ഉള്ളൂ പുള്ളി ചെയ്യേണ്ട പണി നല്ല വൃത്തിക്കും വെടിപ്പിലും നടക്കുന്നുണ്ട്. ലാർജ് സ്കെയിലിൽ ആണെന്ന് മാത്രം. വല്ലപ്പോഴും ഒന്നോ രണ്ടോ എന്നതിനെ തട്ടുന്നത് നിർത്തിയിട്ട് ലഷ്കർ ഇ തോയ്‌ബയുടെ കൂടും കുടുക്കയും അടക്കം, നല്ല നിരത്തി വെടിപ്പാക്കി കൊടുത്തിരുന്നു ഇന്ത്യൻ പട്ടാളം ഓപ്പറേഷൻ സിന്ദൂറിലൂടെ.
കാരണം അജ്ഞാതന്റെ മറ്റൊരു മെയിൻ ഇടപാടായിരുന്നു വിദേശത്ത് പോയിരുന്ന് നാടിനെ കുട്ടിച്ചോറാക്കിയിരുന്ന ഖാലിസ്ഥാൻ തീവ്ര വാദികൾ. ബ്രിട്ടനും കാനഡയും അമേരിക്കയുമാണ് ഇവരുടെ പ്രധാന താവളങ്ങൾ. എന്നാൽ അവരെ നേരിട്ട് പോയി തട്ടുന്നതിന് പകരം വളരെ നയപരമായാണ് ഭാരതം ഇപ്പോൾ കരുക്കൾ നീക്കുന്നത്. ഒരു തുള്ളി പോലും രക്തം ചിന്താതെയുള്ള ഒരു ജാതി നൈസ് ഓപ്പറേഷൻ.
ഈ രണ്ടു വരുമാനവും നിലച്ചപ്പോൾ അജ്ഞാതൻ ഇപ്പൊ തൊഴിലില്ലായ്മാ വേതനവും വാങ്ങി ജീവിക്കുകയാണ് എന്നാണ് കേട്ടത്. പക്ഷെ ഒന്ന് കൊണ്ടും പേടിക്കണ്ട, വിദേശ രാജ്യങ്ങളിൽ തൊഴിലില്ലെങ്കിൽ ചിലപ്പോ സ്വന്തം നാട്ടിലേക്ക് അജ്ഞാതനെ പറഞ്ഞയക്കാൻ സാധ്യത ഉണ്ട്. ഇവിടെയും ഉണ്ടല്ലോ ചില കുളം കലക്കികൾ. മുമ്പ്
പണ്ടാരോ പറഞ്ഞത് പോലെ, പൂച്ച കറുപ്പായാലെന്താ വെളുപ്പായാലെന്താ എലിയെ പിടിച്ചാൽ പോരെ.. അത് തന്നെയാണ് ഭാരതവും പറയുന്നത്.. അടിയെങ്കിൽ അടി, ഇടിയെങ്കിൽ ഇടി, തൊഴിയെങ്കിൽ തോഴി, ഇനി തലോടലിലൂടെ കാര്യം നടക്കുമെങ്കിൽ അങ്ങനെ. ഒറ്റ കാര്യമേയുള്ളൂ ഇന്ത്യകിട്ടാണ് നിങ്ങളുടെ നീക്കമെങ്കിൽ, പണി ആശാൻ തന്നിരിക്കും..
അതിനി നാട്ടിലായാലും ഏത് കാട്ടിലായാലും.. സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം.. അല്ലെങ്കിൽ സൂക്ഷിക്കാൻ അധിക കാലം ഉണ്ടായെന്ന് വരില്ല
https://www.facebook.com/Malayalivartha

























