അരുണാചല്‍ പ്രദേശില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17പേര്‍ക്ക് ദാരുണാന്ത്യം

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. അരുണാചല്‍ പ്രദേശിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലുള്ള ഹയുലിയാംഗ് ചഗ്ലഗാം റോഡിലാണ് അപകടമുണ്ടായത്. 21 തൊഴിലാളികളാണ് ട്രക്കിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 17പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
10,000 അടിയിലധികം താഴ്ചയിലേക്കാണ് ട്രക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാള്‍ റോഡിലെത്തി അപകടത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാളുടെ എല്ലിനും ഒടിവുകള്‍ സംഭവിച്ചിരുന്നു. പരിക്കേറ്റയാളെ അസമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രക്കിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ദിബ്രുഗഡില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















